
കോഴിക്കോട് സ്വദേശി അര്ജുന് അപകടത്തില്‍പ്പെട്ട ഷിരൂരിലെ മണ്ണിടിച്ചിലിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന്. ഗംഗാവലി പുഴയ്ക്ക് മറുകരയിലെ നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ട്വന്റിഫോറിന് ലഭിച്ചത്. വാഹനങ്ങള്‍ പുഴയില്‍ പതിച്ചുവെന്ന് നാട്ടുകാര്‍ പറയുന്നതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ആളുകള്‍ ഭയന്നോടുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ ജില്ലാ ഭരണകൂടം പരിശോധിച്ചുവരികയാണ്. ( 24 exclusive visuals of shirur landslide karnataka)
മണ്ണിടിച്ചിലുണ്ടാകുകയും മണ്ണിടിഞ്ഞ് പുഴയില്‍ പതിക്കുകയും ചെയ്യുന്നതും ഇതിന് പിന്നാലെ നദിയില്‍ വളരെ ഉയരത്തില്‍ തിരമാലയുണ്ടാകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ഇതുകണ്ട് നാട്ടുകാര്‍ ഭയന്നോടുന്നതായും ദൃശ്യങ്ങളിലുണ്ട്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ചിലര്‍ വീണിപോകുന്നുണ്ട്. ഓടി രക്ഷപ്പെടാന്‍ നാട്ടുകാര്‍ വിളിച്ചുപറയുന്നതായും ട്വന്റിഫോര്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.
Read Also:
അതിനിടെ അര്‍ജുനായുള്ള റഡാര്‍ പരിശോധനയില്‍ വീണ്ടും സിഗ്നല്‍ ലഭിച്ചെന്ന് റിപ്പോര്‍ട്ട്. പുഴയിലെ മണ്‍കൂനയില്‍ നാവികസേന നടത്തിയ പരിശോധനയിലാണ് സിഗ്നല്‍ ലഭിച്ചത്. സിഗ്നല്‍ കണ്ടെത്തിയ സ്ഥലത്ത് നാളെ വിശദമായ പരിശോധന നടത്തും. അര്‍ജുനെ കണ്ടെത്താന്‍ ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം നാളെ ഉപയോഗിക്കാനാണ് തീരുമാനം. ആര്‍മിയിലെ മേജര്‍ ജനറലായിരുന്ന എം . ഇന്ദ്രബാലിന്റെ സഹായം ദൗത്യസേന തേടിയിട്ടുണ്ട്. അദ്ദേഹം നാളെ ഷിരൂരിലെത്തും. ജി .പി. ആര് ടെക്നോളജി ഉപയോഗിച്ച് ലോറി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം.
Story Highlights : 24 exclusive visuals of shirur landslide karnataka
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]