
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അനാചാരങ്ങൾക്കും അന്തവിശ്വാസങ്ങൾക്കും എതിരായി 2014 ൽ തയ്യാറാക്കിയ ബിൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായ് സമർപ്പിച്ചു. ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ കരട് ബിൽ അടുത്ത നിയമ സഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.
നരബലി പോലുള്ള കേസുകളുടെ പാശ്ചാത്തലത്തിലാണ് നിയനിർമ്മാണത്തിലേക്ക് സർക്കാരിൻ്റെ നീക്കം. ഇത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് ഒരു വർഷം മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷയും അര ലക്ഷം രൂപ പിഴയും കരട് ബില്ലിൽ വ്യവസ്ഥയുണ്ട്.
ബിൽ മന്ത്രി സഭ അംഗീകരിച്ചാൽ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. മാർച്ച് 30 വരെ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഏതാനും ദിവസങ്ങൾ നിയമനിർമ്മാണത്തിനായി മാറ്റി വെച്ചിട്ടുണ്ട്. ഈ സമ്മേളനത്തിന് ശേഷം ബിൽ നിലവിൽ വരാനാണ് സാധ്യത
അതേസമയം കുത്തിയോട്ടം, അഗ്നിക്കാവടി, തൂക്കം തുടങ്ങിയ ആചാരങ്ങൾ ബിൽ പരിധിയിൽ നിന്ന് ഒഴിവാക്കാനാണ് ശുപാർശയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അനാചാരത്തിനിടെ മരണം സംഭവിച്ചാൽ കൊലപാതക ശിക്ഷ നടപ്പാക്കണം. ഇത്തരം പ്രവർത്തികളിലൂടെ പരുക്കേറ്റാൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ശിക്ഷ നടപ്പാക്കണം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്ന പരസ്യം നൽകിയാലും ശിക്ഷയുണ്ടാകും. തട്ടിപ്പിന് സഹായിക്കുന്നവർക്കും സമാന ശിക്ഷയുണ്ട്.
The post നരബലി പോലുള്ള കേസുകളുടെ പാശ്ചാത്തലത്തിൽ അനാചാരങ്ങൾക്കും അന്തവിശ്വാസങ്ങൾക്കുമെതിരെ ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ ബിൽ; അടുത്ത നിയമ സഭാ സമ്മേളനത്തിൽ അവതരിപ്പിക്കും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]