
കൊച്ചി: ഡിംപിള്‍ റോസും കുടുംബവും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. അമ്മ ഡെന്‍സി ടോണിയും നാത്തൂനായ ഡിവൈനുമെല്ലാം യൂട്യൂബ് ചാനലുമായി സജീവമാണ്. കുടുംബത്തിലെ വിശേഷങ്ങളെല്ലാം ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. പോസിറ്റീവായി മാത്രമല്ല നെഗറ്റീവ് കമന്റുകളും ഇവര്‍ക്ക് ലഭിക്കാറുണ്ട്. ഡിംപിളിനെക്കുറിച്ചുള്ള വിമര്‍ശനത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് ഡിവൈന്‍.
“ചിലര്‍ ഇടയ്ക്കിടയ്ക്ക് വന്ന് കണ്ടന്റുകള്‍ ഉണ്ടാക്കിത്തരാറുണ്ട്. ഇത്തരം കണ്ടന്റുകളില്‍ വലിയ താല്പര്യമില്ല. എന്റെ കുട്ടികളെ ആരും നോക്കുന്നില്ലെന്ന പരാതി എനിക്കില്ല, പക്ഷേ വേറെ ചിലര്‍ക്കൊക്കെ ഉണ്ട്. ഡിംപിളിനെക്കുറിച്ച് വന്ന കമന്റിനെക്കുറിച്ചും ഡിവൈന്‍ സംസാരിച്ചിരുന്നു. ചേച്ചി ആദ്യം ഡിംപിളിനോട് ഭര്‍ത്താവിന്റെ വീട്ടില്‍ പോയി നില്ക്കാന് പറയൂ. ഏതോ വീഡിയോയില്‍ ആരെയോ ഓടിക്കുന്നത് കണ്ടതിനെക്കുറിച്ചും കമന്റിലുണ്ടായിരുന്നു.
ഡിംപിളിനെ ഞാന്‍ ഓടിക്കണമെങ്കില്‍ ഏത് റോഡിലൂടെ വേണമെന്ന് നിങ്ങള്‍ തന്നെ പറയൂ. ഞാന്‍ ഓടിക്കുകയാണെങ്കില്‍ എന്തൊക്കെ വേണമെന്ന് ഞാന്‍ ഡിംപിളിനോട് തന്നെ ചോദിച്ചിരുന്നു. വഴിയൊന്നും അത്ര നിശ്ചയമില്ല, അതുകൊണ്ട് ഫോണ്‍ എന്തായാലും വേണം. പിന്നെ കാശൊന്നും കൈയ്യില്‍ കൊണ്ട് നടക്കാറില്ല, ഗൂഗിള്‍ പേ ചെയ്യാറാണ് പതിവ്, അതിനും ഫോണ്‍ വേണമല്ലോ. ഓടുമ്പോള്‍ വേറൊന്നും കൊണ്ടുപോവാന്‍ പറ്റില്ലെന്ന് ഡിംപിള്‍ പറഞ്ഞിട്ടുണ്ട്.
നെഗറ്റീവ് മൈന്‍ഡ് ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞാലും ചില കാര്യങ്ങള്‍ ക്ഷമിക്കാന്‍ പറ്റില്ല. ഓരോന്ന് പറഞ്ഞ് കുത്തിത്തിരിപ്പുണ്ടാക്കാനായി വരികയാണ്. ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ലാതെ വളരെ സ്മൂത്തായി മുന്നോട്ട് പോവുകയാണ്. ഇത് ഡിംപിളിന്റെ വീടാണ്, എവിടെ പോവണം, നില്‍ക്കണം എന്നുള്ളത് ഡിംപിളിന്റെ തീരുമാനമാണ്. ഭര്‍ത്താവിന്റെ വീട്ടില്‍ പോയി നിന്നൂടേ എന്ന ചോദ്യം ഡിംപിളിന് എപ്പോഴും വരുന്നതാണ്. സ്വന്തം വീട്ടിലേക്ക് പോവുന്നില്ലേയെന്ന ചോദ്യം എനിക്കും വരാറുണ്ട്. എന്നോടെന്തിനാണ് അങ്ങനെ ചോദിക്കുന്നതെന്ന് എനിക്കറിയില്ല” എന്നായിരുന്നു കമന്റുകളോടുള്ള ഡിവൈന്റെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]