
കാഠ്മണ്ഡു: നേപ്പാളില്‍ വിമാനാപകടത്തില്‍ മരിച്ചവരില്‍ കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നിന്ന് മടങ്ങിയ നേപ്പാള്‍ സ്വദേശികളും. പത്തനംതിട്ട ആനിക്കാട് നിന്ന് പോയ അഞ്ചംഗ നേപ്പാള്‍ സംഘത്തിലെ മൂന്ന് പേര്‍ക്കാണ് വിമാനാപകടത്തില്‍ ജീവന് നഷ്ടമായത്. രാജു ടക്കൂരി, റാബില്‍ ഹമല്‍, അനില്‍ ഷാഹി എന്നിവരാണ് മരിച്ചത്. 45 വര്‍ഷത്തോളം നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്തകനായിരുന്ന ആനിക്കാട് സ്വദേശി മാത്യു ഫിലിപ്പിന്റെ സംസ്ക്കാരച്ചടങ്ങുകള്‍ക്ക് എത്തിയവരായിരുന്നു ഇവര്‍.
വെളളിയാഴ്ച്ചയാണ് ഇവര്‍ തിരിച്ച് പോയത്. ശനിയാഴ്ച്ച ഒന്നിച്ച് അഞ്ച് പേരും നേപ്പാളിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ അവരില്‍ രണ്ട് പേര് അപകടം നടക്കുന്നതിന് തൊട്ട് മുമ്പ് കാഠ്മണ്ഡു വിമാത്താവളത്തില്‍ ഇറങ്ങിയതിനാല്‍ തലനാരിഴയ്ക്ക് ജീവന് രക്ഷപെടുകയായിരുന്നു. ദീപക്ക് തമാങ്, സരണ്‍ എന്നിവരാണ് അപകടത്തില്‍ നിന്നും രക്ഷപെട്ടവര്‍.
The post നേപ്പാള്‍ വിമാനാപകടം: മരിച്ചവരില്‍ പത്തനംതിട്ടയില്‍ നിന്ന് മടങ്ങിപ്പോയ മൂന്നു നേപ്പാള്‍ സ്വദേശികളും appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]