
പാലക്കാട്: പാലക്കാട് കുളപ്പള്ളി പാതയില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. തേനൂര്‍ അത്താഴംപെറ്റ ക്ഷേത്ര പരിസരത്ത് വെച്ചാണ് കഞ്ചിക്കോട് നിന്ന് കോട്ടക്കലിലേക്ക് ഗ്യാസുമായി പോവുകയായിരുന്ന ലോറി മറിഞ്ഞത്. നിയന്ത്രണം നഷ്ടപ്പെട്ടാണ് ലോറി മറിഞ്ഞത്. സമീപത്തെ ഒരു ഡ്രൈനേജ് സ്ലാബ് തകര്‍ത്തായിരുന്നു അപകടം. അതിലൂടെ കടന്നുപോയ വാഹന യാത്രികരും അവിടെ ഉണ്ടായിരുന്ന നാട്ടുകാരും ചേര്‍ന്ന് വളരെ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഫയര്‍ഫോഴ്സ് സംഭവസ്ഥലത്ത് എത്തി.
അപകടത്തില്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഇതിലെല്ലാം തന്നെ നിറച്ച ഗ്യാസ് ആണ് ഉണ്ടായിരുന്നത്. പക്ഷേ, സമയോചിതമായ ഇടപെടല്‍ മൂലം ഒരു വലിയ അപകടം ഒഴിവായി. ആളപായം ഉണ്ടായിട്ടില്ല. ഡ്രൈവര്‍ക്കടക്കം കാര്യമായ പരുക്കൊന്നും ആര്‍ക്കും ഏറ്റിട്ടുമില്ല. അപകടത്തെ തുടര്‍ന്ന് കുറച്ചു സമയം ഇവിടെ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു.
The post ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]