
ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് തമിഴ് സിനിമാപ്രവര്‍ത്തകര്‍ ചേര്‍ന്ന് 2013 ല്‍ വലിയ ആഘോഷം സംഘടിപ്പിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രി ജയലളിത, രാഷ്ട്രപതി പ്രണബ് മുഖര്‍ജി തുടങ്ങിയവരും മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, മധു തുടങ്ങിയവരും സമാപന ദിവസത്തെ ചടങ്ങില്‍ പങ്കെടുത്തു.
സംഗീത സംവിധായകന് രമേഷ് നാരായണ്‍- ആസിഫ് അലി വിവാദം ചര്‍ച്ചയായ സാഹചര്യത്തില്‍ വിജയ്യുമായി ബന്ധപ്പെട്ട ഒരു പഴയ സംഭവം വീണ്ടും ശ്രദ്ധനേടുകയാണ്.
തമിഴ്സിനിമയിലെ സൂപ്പര്‍താരങ്ങളടക്കം ഒട്ടേറെ പേര് പങ്കെടുത്ത ചടങ്ങില്‍ നടന് വിജയിന് മുന്‍നിരയില്‍ സീറ്റ് നല്‍കാതിരുന്നതായിരുന്നു വിവാദത്തിന് കാരണമായത്. മുന്‍നിരയിലെ കസേരകളില്‍ ഇരിക്കേണ്ട അതിഥികളുടെ പേര് രേഖപ്പെടുത്തിയുന്നു. എന്നാല്‍ അതില്‍ വിജയിന്റെ പേര് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് താരം പിന്‍നിരയില്‍ പോയിരുന്നു. സൂപ്പര്‍താരങ്ങളെല്ലാം മുന്‍നിരയിലായിരുന്നു ഇരുന്നിരുന്നത്. എന്നാല്‍ യാതൊരു പരിഭവമോ പരാതിയോ ഇല്ലാതെ വിജയ് പിന്‍നിരയിലെ സീറ്റിലിരുന്നു.
വിജയ് പിറകില്‍ മാറിയിരിക്കുന്നതു കണ്ട നടന് വിക്രം മുന്‍നിരയില്‍ നിന്ന് എഴുന്നേറ്റ് അദ്ദേഹത്തിനരികിലെത്തി. വിജയിന്റെ തൊട്ടടുത്തുള്ള കസേരയില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ സംവിധായിക ഐശ്വര്യ രജിനികാന്തും വിജയിന്റെ ഇടതുവശത്തെ കസേരയില്‍ വന്നിരുന്നു.
പരിപാടിയ്ക്ക് ശേഷം സംഘാടകര്‍ക്കെതിരേ വലിയ വിമര്‍ശനമുണ്ടായി. വിജയിന് മുന്‍നിരയില്‍ ഇരുത്താത്തത് മാത്രമല്ലായിരുന്നു വിവാദം. തമിഴ് സിനിമയിലെയും അന്യഭാഷയിലെയും ഒട്ടനവധി സിനിമാപ്രവര്‍ത്തകരെ ആദരിച്ചപ്പോള്‍ തമിഴ്സിനിമയ്ക്ക് വലിയ സംഭാവനകള്‍ നല്കിയ ഭാരതിരാജ, മണിരത്നം, ശങ്കര്‍, പി സുശീല, എസ്. ജാനകി, എ.ആര് റഹ്മാന് തുടങ്ങിയവരുടെ അഭാവവും വലിയ ചര്‍ച്ചയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]