
കുവൈത്ത് സിറ്റി: വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കുവൈത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയുടെ ജയില്‍ ശിക്ഷ ശരിവെച്ച് മോല്ക്കോടതി. സാമൂഹിക മാധ്യമ താരമായ ഫാത്തിമ അല്‍മുഅ്മിനെ മൂന്നു വര്‍ഷത്തെ കഠിന തടവിനാണ് ശിക്ഷിച്ചത്.
നേരത്തെ പ്രതിക്ക് വിചാരണ കോടതി മൂന്നു വര്‍ഷം കഠിന തടവ് വിധിച്ചിരുന്നു. ഈ വിധി അപ്പീല്‍ കോടതിയും ശരിവെച്ചിരുന്നു. ഇപ്പോള്‍ മേല്‍ക്കോടതിയും വിധി ശരിവെച്ചിരിക്കുകയാണ്. ഒരു വര്‍ഷത്തേക്ക് യുവതിയുടെ ഡ്രൈവിങ് ലൈസന്‍സ് പിന്‍വലിക്കാനും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
Read Also –
ഫാത്തിമ അല്‍മുഅ്മിൻ ഓടിച്ച കാര്‍ അമിത വേഗത്തില്‍ ചുവപ്പ് സിഗ്നല്‍ കട്ട് ചെയ്ത് കയറുകയും യുവാക്കള്‍ ഓടിച്ച കാറില്‍ ഇടിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.
Last Updated Jul 23, 2024, 5:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]