

തോട് ശുചീകരണവുമായി ബന്ധപ്പെട്ട തർക്കം ; ബാർ ജീവനക്കാരും കൗൺസിലറും തമ്മിൽ വാക്കേറ്റം ;മുഖത്ത് അടിച്ചെന്നും കൈപിടിച്ച് തിരിച്ചെന്നും ബാര്‍ ജീവനക്കാരി ; കൊച്ചി നഗരസഭ കൗണ്‍സിലര്‍ക്കെതിരെ പരാതി
സ്വന്തം ലേഖകൻ
കൊച്ചി: വൈറ്റിലയിൽ ബാർ ജീവനക്കാരും കൊച്ചി നഗരസഭ കൗൺസിലറും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. മുഖത്ത് അടിച്ചെന്നും കൈപിടിച്ച് തിരിച്ചെന്നും അസഭ്യം പറഞ്ഞുവെന്നും കൊച്ചിയിലെ ബാര്‍ ജീവനക്കാരി പരാതിപ്പെട്ടു.
സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. എന്നാല്‍, താന്‍ മര്‍ദിച്ചിട്ടില്ലെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍ ഫോണ്‍ തട്ടിമാറ്റിയതാണെന്നും കൗണ്‍സിലര്‍ പറഞ്ഞു. ബാറിനോട് ചേർന്നുള്ള തോട് ശുചീകരണവുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.
ശുചീകരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിഡിയോയിൽ കൗൺസിലറും ബാർ ജീവനക്കാരും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുന്നുണ്ട്. നിങ്ങളോട് സംസാരിക്കാൻ താൽപര്യമില്ലെന്നും ബാറിന്റെ ഉടമസ്ഥനോടാണ് സംസാരിക്കാൻ താൽപര്യമെന്നുമാണ് സുനിത ഡിക്സൺ തർക്കത്തിനിടെ പറയുന്നത്.
എന്നാൽ ഞങ്ങളോട് സംസാരിച്ചാൽ മതിയെന്നും ചോദിക്കുമ്പോഴൊക്കെ പണം തന്നിട്ടുണ്ടെന്നും ജീവനക്കാർ പറയുന്നുണ്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]