
ലോകമെമ്പാടും അംഗീകാരം കിട്ടിയ ആടുജീവിതം സിനിമയുടെ സക്സസ് സെലിബ്രേഷൻ വിഷ്വൽ റൊമാൻസും ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റ് 2024ഉം ചേർന്ന് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 24നു കൊച്ചിയിൽ ആണ് പരിപാടി നടക്കുക. എ ആർ റഹ്മാൻ, റസൂൽ പൂക്കുട്ടി, ബ്ലെസി, പൃഥ്വിരാജ് തുടങ്ങിയവർ പങ്കെടുക്കുന്ന വർണശബളമായ പരിപാടിയിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.
പൊതുജനങ്ങൾക്കായി രണ്ടു മത്സരങ്ങൾ നടത്തി അതിൽ വിജയികളാകുന്നവർക്ക് സക്സസ് സെലിബ്രേഷൻ വേദിയിൽ പെർഫോം ചെയ്യാനാണ് അവസരമുള്ളത്. ‘പെരിയോനെ റഹ്മാനെ..’ എന്ന ഗാനം പാടിയ വീഡിയോയും ‘ഓമനേ..’ എന്ന ഗാനം തങ്ങളുടേതായ രീതിയിൽ കൊറിയോഗ്രാഫി ചെയ്തുമുള്ള വിഡിയോയും ജൂലൈ 30 നു മുൻപ് grandkeralaconsumerfestival @ gmail.com എന്ന ഐഡിയിൽ അയക്കേണ്ടതാണ്. വിജയികൾ ആകുന്നവർക്ക് ഓഗസ്റ്റ് 24നു നടക്കുന്ന പരിപാടിയിൽ വേദിയിൽ പെർഫോം ചെയ്യാനാകും.
2024 മാര്‍ച്ച് 28ന് റിലീസ് ചെയ്ത ചിത്രമാണ് ആടുജീവിതം. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരു പോലെ നേടിയിരുന്നു. എ ആര് റഹ്മാന് സംഗീതം ഒരുക്കിയ ചിത്രത്തില്‍ അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ്, കെ ആര് ഗോകുല്‍, താലിഖ് അല്‍ ബലൂഷി, റിക് അബി തുടങ്ങി ഒട്ടനവധി താരങ്ങള്‍ അണിനിരന്നിരുന്നു. 160 കോടിയോളം രൂപ ചിത്രം ബോക്സ് ഓഫീസില്‍ നിന്നും ചിത്രം സ്വന്തമാക്കിയിരുന്നു. അടുത്തിടെ ഒടിടിയിലും ആടുജീവിതം സ്ട്രീമിംഗ് ആരംഭിച്ചു, എമ്പുരാന്റെ ഷൂട്ടിലാണ് പൃഥ്വിരാജ് ഇപ്പോഴുള്ളത്. ലൂസിഫര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ആയത് കൊണ്ട് തന്നെ ഏറെ ഹൈപ്പും പ്രതീക്ഷയും ഉണര്‍ത്തുന്ന സിനിമ കൂടിയാണിത്.
Last Updated Jul 23, 2024, 4:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]