

വരൻ വധുവിനെ കളിയാക്കി ; വിവാഹം കഴിഞ്ഞ് മൂന്ന് മിനിറ്റിനുള്ളിൽ ദമ്പതികൾ വിവാഹമോചനം നേടി
സ്വന്തം ലേഖകൻ
കുവെെറ്റ് സിറ്റി: വിവാഹം കഴിഞ്ഞ് മൂന്ന് മിനിട്ടിനുള്ളിൽ ദമ്പതികൾ വിവാഹമോചനം നേടിയതായി റിപ്പോർട്ട്. കുവെെറ്റിൽ വിവാഹ ചടങ്ങിന് ശേഷം പുറത്തേക്ക് ഇറങ്ങുമ്പോൾ വരൻ വധുവിനെ അപമാനിച്ചെന്നരോപിച്ചാണ് വിവാഹമോചനം നേടിയത്. വിവാഹത്തിന്റ ഔപചാരിക നടപടിക്രമങ്ങൾ അവസാനിപ്പിച്ച് ദമ്പതികൾ കോടതിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് വധു കാലിടറി വീണു.
പിന്നാലെ വധുവിനെ വിവേകശൂന്യമായി പെരുമാറുന്നുവെന്ന് പറഞ്ഞ് വരൻ കളിയാക്കി. ഇത് കേട്ട് പ്രകോപിതയായ യുവതി വിവാഹം ഉടൻ റദ്ദാക്കാൻ ആവശ്യപ്പെടുകയായിരുന്നു. വിവാഹം കഴിച്ച് മൂന്ന് മിനിട്ടിനുള്ളിൽ ദമ്പതികൾ വിവാഹമോചനം നേടുകയായിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ വിവാഹമാണിതെന്ന് പറയപ്പെടുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
2019ൽ നടന്ന ഈ സംഭവം ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വെെറലാകുകയാണ്. നിരവധി പേർ സംഭവത്തിൽ പ്രതികരണം അറിയിക്കുന്നുണ്ട്. ‘ഞാൻ ഒരു വിവാഹത്തിന് പോയി. വരൻ തന്റെ പ്രസംഗത്തിനിടെ വധുവിനെ പരിഹസിച്ചു. ഈ സ്ത്രീ ചെയ്തത് പോലെ അപ്പോൾ തന്നെ ബന്ധം വേർപെടുത്തണമായിരുന്നു’,- ഒരു ഉപയോക്താവ് തന്റെ എക്സ് പേജിൽ അഭിപ്രായപ്പെട്ടു. നിരവധി പേർ വധുവിനെ പിന്തുണച്ച് രംഗത്തെത്തുന്നുണ്ട്.
2004ൽ യുകെയിൽ ഒരു ദമ്പതികൾ വിവാഹം കഴിഞ്ഞ് 90 മിനിട്ടുകൾക്ക് ശേഷം വിവാഹമോചനത്തിന് അപേക്ഷിച്ചതായി റിപ്പോർട്ടുണ്ട്. വധുവിന്റെ സുഹൃത്തുകളുമായി വരൻ ഗ്ലാസ് ടോസ്റ്റ് ചെയ്തതിൽ പ്രകോപിതയായ യുവതി ആഷ്ട്രേ എടുത്ത് വരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പിന്നാലെ വധു വിവാഹമോചന അപേക്ഷ സമർപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]