
സംഘട്ടന സംവിധാനരംഗത്ത് ഒരു ബ്രാൻഡ് നെയിമാണ് പീറ്റർ ഹെയ്ൻ. മലയാളത്തിലുൾപ്പെടെ വിവിധ ഭാഷാ ചിത്രങ്ങൾക്കായി അദ്ദേഹം സംഘട്ടനങ്ങളൊരുക്കി. മലയാളത്തിന്റെ സ്വന്തം മോഹൻലാലിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണിപ്പോൾ. വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായ ഇടിയൻ ചന്തു എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പീറ്റർ ഹെയ്ൻ.
മോഹൻലാൽ ഇതിഹാസതുല്യനായ വ്യക്തിയാണെന്നും അത് നേരിൽക്കാണാൻ സാധിച്ചയാളാണ് താനെന്നും പീറ്റർ ഹെയ്ൻ പറഞ്ഞു. ഇത്രയും വലിയ നടനായിരുന്നിട്ടും ഒരു ചെറിയ കുട്ടിയുടെ നിഷ്കളങ്കതയോടെയും ഒരു പുതിയ ആർടിസ്റ്റിനെപ്പോലെയുമാണ് അദ്ദേഹം ഓരോ ആക്ഷൻ സീക്വൻസിനെയും സമീപിക്കുന്നത്. ഞാൻ പറയുന്നത് ചിലപ്പോൾ നിങ്ങൾ വിശ്വസിക്കില്ല. പക്ഷേ ഇത് താൻ ഈയടുത്തകാലത്തുപോലും നേരിട്ടു കണ്ട കാര്യമാണെന്നും പീറ്റർ ഹെയ്ൻ പറഞ്ഞു.
“അടുത്തിടെ ഞാൻ ലാൽ സാറിന് വേണ്ടി ഒരു റോപ്പ് ഷോട്ട് കംപോസ് ചെയ്തു. ആ സെറ്റിൽ അന്ന് 800 ജൂനിയർ ആർട്ടിസ്റ്റുകളുണ്ട്. ഫൈറ്റേഴ്സ് എല്ലാം എട്ടടി പൊക്കമുള്ള വലിയ ആൾക്കാരായിരുന്നു. ഹീറോയും ബാക്കി ക്യാരക്ടർ ആർട്ടിസ്റ്റുകളുമെല്ലാം അതിമനോഹരമായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ലാൽ സാറിനു വേണ്ടി ചെയ്ത ഷോട്ട് അദ്ദേഹം മറ്റുള്ളവരെക്കാൾ ഗംഭീരമായി ചെയ്തു. ഇവിടുന്നു ചാടി മറ്റൊരാളെ അടിച്ച് മുകളിൽ കൂടി ചാടി പോകുന്ന സീൻ ഒരൊറ്റ ഷോട്ടിൽലാണ് അദ്ദേഹം പൂർത്തിയാക്കിയത്. കേരളത്തിലെ എല്ലാവരും ലാൽ സാറിനെ ഓർത്ത് അഭിമാനിക്കണം. അത്രയ്ക്ക് ഡെഡിക്കേഷൻ ഉള്ള ആർട്ടിസ്റ്റാണ് അദ്ദേഹം.” പീറ്റർ ഹെയ്ൻ അഭിപ്രായപ്പെട്ടു.
ലാല്‍ സാറിനെ സംബന്ധിച്ച് സീനിന്റെ പെര്‍ഫെക്ഷനാണ് ഏറ്റവും പ്രധാനം. അതിനു വേണ്ടി ഏതറ്റം വരെയും അദ്ദേഹം പോകും. എത്ര റിസ്കുള്ള സീനാണെങ്കിലും അത് പെര്‍ഫെക്ട് ആക്കാന്‍ വേണ്ടി എത്ര പാടുപെടാനും അദ്ദേഹം തയാറാണ്. വളരെ അപകടംപിടിച്ച ഒരു ഷോട്ടിനുവേണ്ടി രണ്ട് ദിവസമാണ് അദ്ദേഹം അധ്വാനിച്ചതെന്നും പീറ്റർ ഹെയ്ൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]