
തിരുവനന്തപുരം: ക്രിസ്റ്റി ടോമി സംവിധാനംചെയ്ത ‘ഉള്ളൊഴുക്ക്’ എന്ന സിനിമയെ ചലച്ചിത്രമേളകളിൽ തഴഞ്ഞതിൽ പ്രതിഷേധിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. തിയേറ്ററുകളിൽ നാലാംവാരത്തിലെത്തിയ സിനിമ ഗോവ, തിരുവനന്തപുരം അന്താരാഷ്ട്രമേളകളിൽ അയച്ചിരുന്നു. മികച്ച സിനിമയായിട്ടും രണ്ടിടത്തും അവഗണിച്ചു.
ഗോവ മേളയിൽ തിരഞ്ഞെടുക്കാതിരുന്നതിൽ ഒട്ടും അതിശയമില്ലെന്ന് അടൂർ പറഞ്ഞു. കാരണം കുറച്ചുകാലമായി ഭേദപ്പെട്ട സിനിമകളൊന്നും അവിടെ കാണിക്കാറില്ല. ഏഴെട്ടു വർഷമായി ദേശീയ അവാർഡ് കിട്ടുന്ന സിനിമകൾ ശ്രദ്ധിച്ചാൽ അതു മനസ്സിലാകും. ഗോവ മേളയുടെ കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെങ്കിലും കേരളത്തിന്റെ സ്വന്തം മേളയിൽ എന്താണു സംഭവിച്ചതെന്ന് അന്വേഷിക്കണമെന്ന് സാംസ്കാരിക മന്ത്രിക്കെഴുതിയ കത്തിൽ അടൂർ പറഞ്ഞു.
മത്സരവിഭാഗം കൂടാതെയുള്ള മലയാളം സിനിമാവിഭാഗത്തിൽ തിരഞ്ഞടുത്ത 12 സിനിമകളിൽ പ്രദർശിപ്പിക്കാനുള്ള യോഗ്യതപോലും നിഷേധിച്ചത് തെറ്റാണ്. അടുത്ത ഐ.എഫ്.എഫ്.കെ.യിൽ ചിത്രം പ്രത്യേകം ക്ഷണിച്ചുവരുത്തി പ്രദർശിപ്പിക്കണം. മത്സരവിഭാഗത്തിലേക്കു പരിഗണിക്കുകയും വേണം. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ‘ഉള്ളൊഴുക്കി’ന്റെ സംവിധായകനെ അഭിനന്ദിക്കാൻ വിളിച്ചപ്പോഴാണ് ചിത്രത്തിനുണ്ടായ അവഗണനയെപ്പെറ്റി അറിഞ്ഞതെന്നും അടൂർ വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]