
കേന്ദ്ര ബജറ്റ് 2024 ജൂലൈ 23ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റാണ് ഇത്. ബജറ്റിനെ കുറിച്ചുള്ള രസകരമായ ഒരു കാര്യം എന്താണെന്നത് എല്ലായ്പ്പോഴും ഇന്ത്യയിൽ ബജറ്റ് അവതരിപ്പിച്ചിരുന്നത് രാവിലെ 11 മണിക്ക് ആയിരുന്നില്ല. 1999 ൽ മാത്രമാണ് ബജറ്റ് അവതരണ സമയം 11 മണിയിലേക്ക് മാറിയത്. അതിനു മുൻപ് ഇത് 5 മണിക്ക് ആയിരുന്നു.
എന്തുകൊണ്ടാണ് ഇന്ത്യയുടെ യൂണിയൻ ബജറ്റ് നേരത്തെ 5 മണിക്ക് അവതരിപ്പിച്ചത്.
അഞ്ചുമണിക്ക് ബജറ്റ് അവതരിപ്പിക്കുന്ന സമ്പ്രദായം കൊളോണിയൽ കാലഘട്ടത്തിൽ നിന്നാണ് ഉണ്ടായത്. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം, ബ്രിട്ടീഷ് സമ്മർ സമയത്തേക്കാൾ നാലര മണിക്കൂർ മുന്നിൽ ആയതിനാൽ, ഇന്ത്യയിൽ വൈകുന്നേരം 5 മണിക്ക് ബജറ്റ് അവതരിപ്പിക്കുന്നത് ഇംഗ്ലണ്ടിലെ പകൽ സമയത്ത് ആയിരിക്കും.
എപ്പോഴാണ് ഇന്ത്യ രാവിലെ 11 മണിക്ക് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങിയത്?
1999-ൽ അന്നത്തെ ഇന്ത്യയുടെ ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹയാണ് ബജറ്റ് സമയം വൈകുന്നേരം 5 മണിയിൽ നിന്ന് രാവിലെ 11 ആക്കി മാറ്റിയത്. അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ 1998 മുതൽ 2002 വരെ ഇന്ത്യയുടെ ധനമന്ത്രിയായിരുന്നു സിൻഹ
ഇംഗ്ലണ്ടിൻ്റെ സമയ മേഖലയുമായി പൊരുത്തപ്പെടേണ്ട ആവശ്യമില്ല എന്നതിന് പുറമെ, പാർലമെൻ്ററി ചർച്ചകൾക്കും ബജറ്റിൻ്റെ കണക്കുകൾ വിശകലനം ചെയ്യുന്നതിനും കൂടുതൽ സമയം ലഭിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യശ്വന്ത് സിൻഹ പുതിയ മാറ്റം കൊണ്ടുവന്നത്.
1999 ഫെബ്രുവരി 27 ന് രാവിലെ 11 മണിക്ക് ആദ്യമായി യശ്വന്ത് സിൻഹ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു, അതിനെ പിന്തുടർന്ന് ഈ രീതി ഇന്നും തുടരുന്നു.
Last Updated Jul 22, 2024, 7:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]