
ഹൈദരാബാദ്: തെലുങ്ക് സൂപ്പർസ്റ്റാർ രാം ചരണ്‍ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം അഭിനയിക്കുന്ന ചിത്രമാണ് ഗെയിം ചെയ്ഞ്ചര്‍. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പാക്ക് അപ് ചെയ്തത്. എസ് ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് 2021 രണ്ടാം പകുതിയിലാണ് ആരംഭിച്ചത്. ചിത്രത്തിൽ കിയാര അദ്വാനിയാണ് നായിക. ചിത്രം ഈ വർഷം ക്രിസ്മസ് റിലീസായി എത്തും എന്നാണ് ഇപ്പോള്‍ നിര്‍മ്മാതാവ് സ്ഥിരീകരിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ നിർമ്മാതാവ് ദിൽ രാജു വളരെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഗെയിം ചെയ്ഞ്ചര്‍ സംബന്ധിച്ച അപ്ഡേറ്റ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം കോളിവുഡ് താരം ധനുഷിന്റെ രായന് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൻ പ്രീ-റിലീസ് ഇവന്റിലെ തന്റെ പ്രസംഗത്തിനിടെ ഗെയിം ചെയ്ഞ്ചര്‍ ക്രിസ്മസ് സീസണിൽ റിലീസ് ചെയ്യുമെന്ന് ദിൽ രാജു വെളിപ്പെടുത്തി. ചിത്രത്തിന്റെ കൃത്യമായ റിലീസ് തീയതി സ്റ്റാർ പ്രൊഡ്യൂസർ പ്രഖ്യാപിച്ചിട്ടില്ല.
അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്. മദൻ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരൺ ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം.
ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രം അദ്ദേഹത്തിന്റെ ആദ്യ തെലുങ്ക് ചിത്രമാണ്. തമിഴ് സംവിധായകന് കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. തമൻ ആണ് സംഗീത നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ജരഗണ്ടി എന്ന ഗാനം ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്.
Last Updated Jul 22, 2024, 7:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]