
ജനപ്രീതിയില്‍ ജൂണില്‍ ഇന്ത്യൻ നായക താരങ്ങളുടെ പട്ടികയില്‍ അട്ടിമറി. ഷാരൂഖ് ഖാന് ഒന്നാം സ്ഥാനം നഷ്ടമായതാണ് താരങ്ങളുടെ പുതിയ പട്ടികയിലെ പ്രധാന പ്രത്യേകത. മെയില്‍ ഷാരൂഖ് ഖാനായിരുന്നു ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ ഒന്നാമത്. ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട നായക താരങ്ങളുടെ പുതിയ പട്ടികയില്‍ ഷാരൂഖ് രണ്ടാമതാണ്.
ജൂണില്‍ ഒന്നാമത് എത്തിയിരിക്കുന്നത് പ്രഭാസാണെന്നാണ് താരങ്ങളുടെ പുതിയ പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്.. കല്‍ക്കി 2898 എഡി ഇന്ത്യൻ സിനിമയില്‍ വൻ ചലനങ്ങളുണ്ടാക്കിയത് പ്രഭാസിനെ നായക താരങ്ങളില്‍ ഒന്നാമതെത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോളതലത്തില്‍ കല്‍ക്കി 2898 എഡി 1000 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മെയ്യില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യൻ താരങ്ങളില്‍ പ്രഭാസുണ്ടായിരുന്നത്. പ്രഭാസിന് എന്നും പാൻ ഇന്ത്യൻ താരം എന്നത് അനുകൂലമാകാറുണ്ട്. അമിതാഭ് ബച്ചനും കമല്ഹാസനൊമൊക്കെയുള്ള കല്‍ക്കി സിനിമയില്‍ പ്രഭാസാണ് നായകനെന്നത് ജനപ്രീതി വര്‍ദ്ധിപ്പിച്ചുവെന്നാണ് താരങ്ങളുടെ പട്ടിക ചൂണ്ടിക്കാട്ടുന്നത്. ഭൈരവ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ പ്രഭാസ് നിറഞ്ഞാടുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അല്ലു അര്‍ജുനും ഇന്ത്യൻ നായക താരങ്ങളില്‍ ഒരു സ്ഥാനം നഷ്ടപ്പെട്ട് നാലാമതായി. മെയ്യില്‍ മൂന്നാമതായിരുന്നു അല്ലു അര്ജുൻ. മലയാളികളുടെ പ്രിയപ്പെട്ട വിജയ്യാണ് ഇന്ത്യൻ താരങ്ങളുടെ ജൂണിലെ പട്ടികയില്‍ മൂന്നാമത് എത്തിയിരിക്കുന്നത്. വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കാനാകുന്നുവെന്നതാണ് ഇന്ത്യൻ നായക താരങ്ങളില്‍ വിജയ്യെ മൂന്നാമത് എത്തിച്ച ഘടകം.
അല്ലു അര്‍ജുനു പിന്നില്‍ ഇന്ത്യൻ താരങ്ങളില്‍ ജൂനിയര്‍ എൻടിആറാണ്. ആറാം സ്ഥാനത്തേയ്ക്ക് മഹേഷ് ബാബുവെത്തിയെന്നതാണ് താരങ്ങളുടെ പുതിയ പട്ടികയിലെ മറ്റൊരു പ്രത്യേകത. അക്ഷയ് കുമാറാണ് പിന്നില്‍. തുടര്‍ന്ന് സല്‍മാനും, രാം ചരണ്‍ താരങ്ങളില്‍ ഒമ്പതാമതും ഇടംനേടിയപ്പോള്‍ ജൂണില്‍ പത്താമത് ഹൃത്വിക് റോഷനുമാണ്.
Last Updated Jul 21, 2024, 9:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]