
കോട്ടയം ജില്ലയിൽ നാളെ (22/07/2024) തെങ്ങണാ, ചങ്ങനാശ്ശേരി, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (22/07/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലുകാട്, കല്ലുകാട് കുരിശ്, കൈതമറ്റം, സെമിനാരി, രാഷ്ട്രദീപിക, സിൻഗോ ഗാർഡ്. അനത്താനം മിൽ, യമഹ ,കൈരളി വില്ല , ഹമ്മോക്ക് ഷെൽട്ടർ ഹോം ,ആനത്താനം, എള്ളുകാല , ട്രാൻസ്ഫോർമർ പരിധിയിൽ നാളെ(22/7/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ശങ്കരശ്ശേരി ട്രാൻസ്ഫോമറിൽ നാളെ (22.07.24) 9.30 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെങ്കോട്ട, തൃക്കൊയിക്കൽ, ഇരുമ്പുകുഴി , കുട്ടൻചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (22-07-2024) 9 മുതൽ 5 വരെയും മവേലിപ്പാടം ട്രാൻസ്ഫോർറിൽ ഭാഗികമായും ‘ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള തോട്ടപ്പള്ളി, മൈലാടി ട്രാൻസ്ഫോർമറുകളിൽ നാളെ (22/07/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ,കൊച്ചാലുമ്മൂട്, വന്നല, തൃക്കോം ടെംപിൾ, തൃക്കോം എൽ. പി. എസ്, എന്നീ ഭാഗങ്ങളിൽ 22-07-2024 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആശാഭവൻ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 22/07/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ 11,KV ലൈനിലെ ടച്ചിംഗ് വെട്ടുന്ന ജോലി നടക്കുന്നതിനാൽ മാർമല, മലമേൽ, മാവടി, തുമ്പശ്ശേരി, വേലത്തുശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ (22/7/2024) ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊപ്രത്തമ്പലം, ബാലരമ, പെൻറാ പ്രസ്സ്, ബാലരമ, ESI, ഫേൺ എൻക്ലേവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 22/7/24 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.
നാളെ 22-07-24(തിങ്കളാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റോഷൻ ആർക്കേഡ്, ടെൻസിങ്,
നിയർ ബൈ മാർട്ട്, അമ്പ, പെരുന്ന ടെമ്പിൾ, ഡൈൻ, മൈത്രി നഗർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]