
മലപ്പുറം: മലയോര മേഖലയില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം തേടി വംശവര്‍ധനവ് തടയാന്‍ വേണ്ട നടപടി എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തില്‍ മുഖ്യമന്ത്രിയും അഡ്വക്കറ്റ് ജനറലുമായി കൂടിയാലോചന നടത്തി നിയമപരമായി സുപ്രീം കോടതിയെ സമീപിക്കും. വിഷയവുമായി ബന്ധപ്പെട്ട് 2013ല്‍ ഒരു എന്‍ജിഒ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേരളമടക്കം 12 സംസ്ഥാനങ്ങള്‍ കക്ഷികളായ കേസില്‍ സ്റ്റേ നീക്കാന്‍ ഇതുവരെ നടപടി സ്വീകരിച്ചിരുന്നില്ല. സ്റ്റേ നീക്കുന്നതിനുള്ള നടപടികളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കും. പ്രശ്നത്തില്‍ ശാശ്വത പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
നേരത്തെ ഇക്കാര്യം പറഞ്ഞപ്പോള്‍ തന്റെ പരാജയമാണെന്ന് ചിലര്‍ വിലയിരുത്തി. എന്നാല്‍ ഇതുവരെ എടുത്ത നടപടികള്‍ ശാശ്വതമല്ലെന്ന് കണ്ടതോടെയാണ് ഈ തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
മഞ്ഞക്കൊന്ന എന്ന വൃക്ഷത്തിന്റെ സാന്നിധ്യംകൊണ്ട് നിലവില്‍ കാട്ടിനുള്ളിലെ പച്ചപ്പുല്‍ നശിച്ച് പോകുന്ന സാഹചര്യമുണ്ട്. ഇക്കാരണത്താല്‍ വന്യജീവികള്‍ ഭക്ഷണമന്വേഷിച്ച് നാട്ടിലേക്ക് വരുന്നത് കൂടിയിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കാന്‍ ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.വയനാട്ടില്‍ കടുവയെ പിടിക്കുന്നതില്‍ ദൗത്യസംഘം അഭിനന്ദനാര്‍ഹമായ നടപടികള്‍ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു.
The post മഞ്ഞക്കൊന്ന കാരണം പച്ചപ്പുല്‍ നശിച്ചു; വന്യജീവികള്‍ ഭക്ഷണം അന്വേഷിച്ച് നാട്ടിലിറങ്ങുന്നു, വംശവര്‍ധനവ് തടയുന്നത് പരിഗണനയില്‍: മന്ത്രി എകെ ശശീന്ദ്രന്<br> appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]