

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വീണു, ശരീരത്തിലൂടെ ആംബുലൻസ് കയറിയിറങ്ങി യുവാവ് മരിച്ചു ; സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വീണ യുവാവിന്റെ ശരീരത്തിലൂടെ ആംബുലൻസ് കയറിയിറങ്ങി. അപകടത്തിൽ തിരുവനന്തപുരം മുട്ടത്തറ സ്വദേശി അനന്തു (23) തൽക്ഷണം മരിച്ചു. ഈഞ്ചയ്ക്കല്‍- കല്ലുമ്മൂട് ബൈപ്പാസില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നിലായിരുന്നു അപകടം.
വെമ്പായം ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന ബൈക്ക് യുവാവിനെ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ അനന്തുവിന്റെ ശരീരത്തിലൂടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് കയറിയിറങ്ങുകയായിരുന്നു. സംഭവത്തിൽ ആംബുലൻസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]