
കൊല്ലം സുധിയുടെ അവസാന മണം പെർഫ്യൂം ആക്കിയ വീഡിയോ നേരത്തെ അവതാരകയായ ലക്ഷ്മി നക്ഷത്ര യുട്യൂബിലൂടെ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ വലിയ തോതിലുള്ള വിമർശനങ്ങളും ലക്ഷ്മിയ്ക്ക് നേരെ ഉയർന്നിരുന്നു. എന്നാൽ ഇവയോടൊന്നും അന്ന് ലക്ഷ്മി പ്രതികരിച്ചിരുന്നുമില്ല. ഇപ്പോഴിതാ ആ പെർഫ്യൂം സുധിയുടെ ഭാര്യ രേണുവിനെ ഏൽപ്പിച്ചിരിക്കുകയാണ് ലക്ഷ്മി. ഒപ്പം തനിക്കെതിരെ വന്ന വിമർശനങ്ങൾക്ക് ലക്ഷ്മി മറുപടി നൽകുന്നുമുണ്ട്.
കഴിഞ്ഞ ദിവസം ആണ് പെർഫ്യൂം രേണുവിനെ ഏൽപ്പിച്ച വീഡിയോ ലക്ഷ്മി നക്ഷത്ര ഷെയർ ചെയ്തത്. വളരെ വികാര നിർഭരമായ അന്തരീക്ഷം ആയിരുന്നു അവിടെ. സുധിച്ചേട്ടനെ ചിന്നു തിരിച്ചു കൊണ്ടുവന്നു എന്നാണ് പെർഫ്യൂം മണത്ത് നോക്കിയ രേണു പറഞ്ഞത്. അച്ഛന് അവസാനമായി ഉമ്മ കൊടുത്തപ്പോഴുള്ള മണമൊക്കെ പെർഫ്യൂമിൽ നിന്നും കിട്ടിയെന്നാണ് മകൻ കിച്ചു പറഞ്ഞത്.
പിന്നാലെ വിമർശനങ്ങളെ കുറിച്ചും ലക്ഷ്മി വീഡിയോയിലൂടെ പ്രതികരിക്കുന്നുണ്ട്. “തൊണ്ണൂറ് ശതമാനം ആളുകളും ഞങ്ങൾക്ക് ഒപ്പമാണ്. കൊല്ലം സുധിച്ചേട്ടനെ വിറ്റ് ഞാൻ കാശ് ഉണ്ടാക്കിയെങ്കിൽ ഈ വീട്ടിലേക്ക് കയറുമ്പോൾ ഇവരെന്റെ മട്ടുകാല് തല്ലിയൊടിക്കില്ലേ. എന്റെ കമ്മിറ്റ്മെന്റ് സുധിച്ചേട്ടന്റെ കുടുംബത്തോടാണ്. രേണുവിനും കിച്ചുവിനും കൊടുത്ത വാക്ക് ഞാൻ നിറവേറ്റി. ഞങ്ങൾക്ക് ഇടയിൽ ഇല്ലാത്ത ബുദ്ധിമുട്ട് മറ്റുള്ളവർക്ക് എന്തിനാണ്. പറയുന്നവർ എന്തും പറഞ്ഞോളൂ. ഒരു പ്രശ്നവും ഇല്ല. രേണുവിന്റെ നിർബന്ധത്തിലാണ് ഈ വീഡിയോ ഞാൻ ചെയ്യുന്നത്. ഈ പെർഫ്യൂമിലുള്ളത് ഒരു സുഗന്ധമല്ല. സുധി ചേട്ടന്റെ വിയർപ്പിന്റെ മണമാണ്”, എന്നാണ് ലക്ഷ്മി നക്ഷത്ര പറഞ്ഞത്.
സുധി ചേട്ടൻ ഷൂട്ട് കഴിഞ്ഞ് വരുമ്പോഴുള്ള അതേ മണമാണിത്. യൂസഫ് ഇക്കയ്ക്ക്(യൂസഫ് ഭായി) ഒരുപാട് നന്ദിയെന്നാണ് രേണു പറഞ്ഞത്. അതേസമയം, പുതിയ വീഡിയോക്ക് പിന്നാലെ നിരവധി പേരാണ് യെ പിന്തുണച്ച് കൊണ്ട് രംഗത്ത് എത്തുന്നത്.
Last Updated Jul 21, 2024, 6:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]