

യുവതിയുടെ നഗ്നഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപ ആവശ്യപ്പെട്ടു ; വിദേശത്തായിരുന്ന യുവാവ് പിടിയിൽ
സ്വന്തം ലേഖകൻ
കല്പറ്റ: യുവതിയുടെ നഗ്നഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തുലക്ഷം ആവശ്യപ്പെട്ട കേസിൽ വിദേശത്തായിരുന്ന യുവാവിനെ പിടികൂടി. കോഴിക്കോട്, കൈതപ്പൊയിൽ, ചീരത്തടത്തിൽ വീട്ടിൽ ആഷിക്ക് (29) ആണ് അറസ്റ്റിലായത്.
വിദേശത്തായിരുന്ന ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പിടിയിലായത്. ഇയാൾക്കെതിരേ പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം ഇയാൾ എത്തിയ വിവരം എയർപോർട്ട് അധികൃതർ അറിയിച്ചതിനെത്തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. മേപ്പാടി സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
2022 ജൂണിലാണ് യുവതിയുടെ പിതാവിന്റെയും കുടുംബസുഹൃത്തിന്റെയും നമ്പറിലേക്ക് ആഷിക്ക് വാട്സാപ്പ് വഴി നഗ്നഫോട്ടോ അയച്ചുകൊടുക്കുകയും പത്തുലക്ഷം രൂപ അയച്ചുകൊടുത്തില്ലെങ്കിൽ ഇന്റർനെറ്റ് വഴി ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.
മേപ്പാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ. കെ.എസ്. അജേഷിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരവിന്ദാക്ഷൻ, ഷമീർ, ചന്ദ്രകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]