
കൊല്ലം: കടയ്ക്കലിൽ കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. 28 കാരനായ അഖിലാണ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്. സ്വകാര്യ ബസ്സിലെ ഡ്രൈവറായ പ്രതി ബസിൽ വച്ചാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് ലോഡ്ജിലേക്ക് കുട്ടിക്കൊണ്ട് പോയി പീഡിപിക്കുകയായിരുന്നു എന്നാണ് പരാതി.
കടയ്ക്കൽ – കല്ലറ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് അറസ്റ്റിലായ അഖിൽ. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു പെൺകുട്ടി. യാത്രക്കിടയിലെ പരിചയം പ്രണയമായി വളർന്നു. വിവാഹിതനാണന്ന വിവരം മറച്ച് വെച്ചാണ് പ്രണയം നടിച്ച് പെൺകുട്ടിയെ വശത്താക്കിയത്. കഴിഞ്ഞ ഒമ്പതാം തീയതി കേളേജിലേക്ക് പോയ പെൺകുട്ടിയെ പ്രതി ചടയമംഗലത്തെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ട് പോയി പിഡീപ്പിച്ചു. പെൺകുട്ടി എതിർത്തെങ്കിലും വിവാഹ ആലോചനയ്ക്കായി ബന്ധുക്കളെ വീട്ടിലേക്ക് അയക്കാമെന്ന് പറഞ്ഞ് പീഡനത്തിന് ഇരയാക്കുകയായിരുന്നു.
എന്നാൽ പിന്നീട് വിവാഹത്തെ കുറിച്ച് സൂചിപ്പിക്കുമ്പോഴെല്ലാം പ്രതി ഒഴിഞ്ഞുമാറി. തുടർന്ന് പെൺകുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പ്രതി രണ്ട് തവണ വിവാഹിതനാണെന്ന് മനസ്സിലാക്കിയത്. ആദ്യ വിവാഹ ബന്ധം വേർപെടുത്തി മറ്റൊരാളെ പ്രണയിച്ച് വിവാഹം കഴിച്ചയാളാണ് അഖിൽ. പെൺകുട്ടി നൽകിയ പരാതിയിലാണ് അഖിലിനെ പൊലീസ് പിടികൂടിയത്. പീഡനം, വിവാഹ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Last Updated Jul 21, 2024, 1:52 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]