
നിപ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ പതിനാലു വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കുട്ടിയുടെ ചികിത്സയ്ക്കായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഇവർ കുട്ടിയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരോഗ്യമന്ത്രി വീണ ജോർജിനെ അറിയിക്കുന്നുണ്ട്. കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഉള്ള നാലുപേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ് ഇവരുടെ സാംപിൾ പരിശോധനയ്ക്ക് അയയ്ക്കും.
അതേസമയം നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി.രോഗിക്കൊപ്പം ഒന്നിൽ കൂടുതൽ ആളുകളെ അനുവദിക്കുന്നതല്ല.ആശുപത്രിയിൽ എത്തുന്നവർ നിർബന്ധമായും മസ്ക് ധരിക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെടുന്നു.
കുട്ടിയുടെ റൂട്ട് മാപ്പ് ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഈ മാസം 11 മുതൽ 15 വരെ കുട്ടിയെത്തിയ സ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങളാണ് പുറത്തുവിട്ടത്. ഈ സന്ദർഭങ്ങളിൽ കുട്ടിയുമായി സമ്പർക്കത്തിലേർപെട്ടവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആനക്കയം , പാണ്ടിക്കാട് പഞ്ചായത്തുകളിൽ ഏർപെടുത്തിയ നിയന്ത്രണം ഇന്നു മുതൽ നിലവിൽ വരും.
Story Highlights : Nipah resurfaces in Malappuram, 14-year-old boy in critical condition
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]