
ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയുടെയും സർക്കാരിൻ്റേയും പ്രവർത്തനങ്ങളിൽ മാറ്റം വരുത്താനുള്ള തെറ്റുതിരുത്തൽ രേഖയിലെ ചർച്ച സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ ഇന്ന് ആരംഭിക്കും.
സംസ്ഥാന സർക്കാരിന്റെ മുൻഗണനാക്രമത്തിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണയായിരുന്നു.അടുത്ത രണ്ടു വർഷത്തേക്കുള്ള സർക്കാറിൻ്റെ ഭാവി പദ്ധതികളും സെക്രട്ടറിയേറ്റ് തയ്യാറാക്കിയ രേഖയിലുണ്ട്.സർക്കാരിന്റെ മുൻഗണന ക്രമത്തിൽ മാറ്റം വരുത്തി ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ആദ്യ പരിഗണന നൽകാനാണ് പാർട്ടി തീരുമാനം.
തുടർഭരണം അണികൾക്കിടയിൽ അലസതയും,അഹങ്കാരവും ഉണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തിയത്.ഇത് മറികടക്കാൻ ആവശ്യമായ ഇടപെടലുകൾ ഉണ്ടാകും.
നഷ്ടപ്പെട്ട അടിസ്ഥാന വോട്ട് തിരിച്ചുപിടിക്കാനുള്ള ഇടപെടലുകൾ പാർട്ടി നടത്തണമെന്നാണ് തീരുമാനം.
Story Highlights : New guidelines for party and administration, CPIM State Committee to finalize
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]