
ടെലിവിഷൻ പ്രേക്ഷകർക്ക് സുപിരിചിതയാണ് മൃദുല വിജയ്. സിനിമാ രംഗത്താണ് കരിയറിന് തുടക്കം കുറിച്ചതെങ്കിലും നടി ശ്രദ്ധിക്കപ്പെട്ടത് സീരിയലുകളിലൂടെയാണ്. ടെലിവിഷൻ ഷോകളും മൃദുലയുടെ ജനപ്രീതി വർധിപ്പിച്ചു. കരിയറിലെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് മൃദുല വിവാഹിതയാകുന്നത്. ഭർത്താവ് യുവ കൃഷ്ണയും സീരിയൽ രംഗത്ത് സജീവമാണ്. ധ്വനി കൃഷ്ണ എന്ന മകളും ദമ്പതികൾക്ക് പിറന്നു.
മകൾ ജനിച്ച് അധികം താമസിയാതെ തന്നെ താരം അഭിനയത്തിലേക്ക് തിരികെ എത്തിയിരുന്നു. നായികയായി തന്നെയായിരുന്നു നടിയുടെ തിരിച്ച് വരവ്. ഇപ്പോഴിതാ പുതിയ സീരിയൽ സെറ്റിൽ നിന്നുള്ള വിശേഷം പങ്കുവെക്കുകയാണ് താരം. ഏഷ്യാനെറ്റിൽ പുതിയതായി ആരംഭിക്കുന്ന ഇഷ്ടം മാത്രം എന്ന സീരിയലിൽ നായികയാണ് മൃദുല വിജയ്. രേയ്ജൻ രാജൻ ആണ് നായകനായി എത്തുന്നത്. മഹേഷ് -ഇഷിത എന്ന പേരുകളിലാണ് നായിക നായകന്മാർ ആരാധകർക്കിടയിലേക്ക് എത്തുന്നത്.
നേരത്തെയും താരങ്ങൾ ലൊക്കേഷനിൽ നിന്നുള്ള ചെറിയ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. സീരിയൽ അടുത്ത് തന്നെ ആരംഭിക്കുമെന്ന സൂചനയും താരങ്ങൾ തന്നെ നൽകിയിട്ടുണ്ട്. നടി ലക്ഷ്മി പ്രമോദിന്റെ മൂത്ത മകൾ ദുആ പർവീനും സീരിയലിൽ എത്തുന്നതായി താരങ്ങളുടെ പോസ്റ്റിൽ നിന്നും മനസിലാക്കാം.
മൃദുലയ്ക്ക് കരിയറിൽ വലിയ ജനപ്രീതി നൽകുന്നത് സ്റ്റാർ മാജിക് എന്ന ഷോയാണ്. വർഷങ്ങളായി നടി ഈ ഷോയിൽ പങ്കെടുക്കുന്നുണ്ട്. സ്റ്റാർ മാജികിൽ ആദ്യം പോകുന്നത് സിംഗിൾ ആയാണ്. വിവാഹശേഷം ഭർത്താവിനൊപ്പം പോയി. പിന്നീട് കുഞ്ഞിനൊപ്പം പോയി. ഞങ്ങളുടെ ജീവിതം മുഴുവൻ ഷോയിലുണ്ട്. മകൾക്ക് ഒരു വയസാകുന്നതിന് മുമ്പ് തന്നെ അച്ഛന്റെ സീരിയലിൽ അഭിനയിച്ചു. പിന്നെ ഒരു ഫോട്ടോ ഷൂട്ടും നടത്തി. അത് കണ്ടാണ് ആരോഗ്യ മാസികയിൽ നിന്നും വിളി വരുന്നത്. പിന്നീട് സ്റ്റാർ മാജിക്കിൽ കുഞ്ഞിനെയും കൊണ്ട് പോയി. ഗ്രാന്റ് എൻട്രിയാണ് ഷോയിൽ കിട്ടിയതെന്നും നടി നേരത്തെ പറഞ്ഞിരുന്നു.
Last Updated Jul 20, 2024, 3:50 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]