
സ്വന്തം ലേഖിക
ബെയ്ജിംഗ്: ചൈനയില്‍ ഒരു മാസത്തിനുള്ളില്‍ 60,000 കോവിഡ് മരണങ്ങള് ഉണ്ടായെന്ന് റിപ്പോര്‍ട്ട്.
ഡിസംബര്‍ ആദ്യം വൈറസ് വ്യാപനം ശക്തമായതിനു ശേഷം സര്‍ക്കാര്‍ പുറത്തുവിടുന്ന ആദ്യത്തെ പ്രധാന റിപ്പോര്‍ട്ടാണിത്.
2022 ഡിസംബര്‍ 8 നും ഈ വര്‍ഷം ജനുവരി 12 നും ഇടയില്‍ ചൈനയില്‍ 59,938 കോവിഡ് മരണങ്ങള് രേഖപ്പെടുത്തിയതായി ദേശീയ ആരോഗ്യ കമ്മീഷനു കീഴിലുള്ള ബ്യൂറോ ഓഫ് മെഡിക്കല്‍ അഡ്മിനിസ്ട്രേഷന് മേധാവി ജിയാവോ യാഹുയി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആശുപത്രികളില്‍ രേഖപ്പെടുത്തിയിട്ടുള്ള മരണങ്ങള് മാത്രമാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്നാണ് വിവരം.
കോറോണ വൈറസ് മൂലം നേരിട്ട് ശ്വാസതടസ്സം മൂലമുണ്ടാകുന്ന 5,503 മരണങ്ങളും കോവിഡുമായി ബന്ധപ്പെട്ട് അടിസ്ഥാന രോഗങ്ങള്‍ മൂലമുണ്ടാകുന്ന 54,435 മരണങ്ങളും ഈ കണക്കില്‍ ഉള്‍പ്പെടുന്നു. ഡിസംബര്‍ ആദ്യം സീറോ കോവിഡ് നയം ഉപേക്ഷിച്ചതിന് ശേഷം ചൈന കോവിഡ് മരണങ്ങളുടെ എണ്ണം കുറച്ചുകാണിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
കൃത്യമായ സംഖ്യ ഒളിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
The post 35 ദിവസത്തിനിടെ 60000 മരണം; കോവിഡ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന; കൃത്യമായ സംഖ്യ ഒളിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]