
പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും മികച്ചതാണ് ഇഞ്ചി കൊണ്ട് തയ്യാറാക്കിയ ചായ. നാരങ്ങ നീരും തേനും ഇഞ്ചിയും ചേര്‍ത്ത് വളരെ എളുപ്പത്തില്‍ ഇഞ്ചി ചായ തയ്യാറാക്കാവുന്നതാണ്.
ജിഞ്ചറോളുകള്‍ എന്നറിയപ്പെടുന്ന പ്രധാന ഫൈറ്റോ ന്യൂട്രിയന്റുകള്‍ ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി പ്രഭാവം ഉണ്ടാകുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ധമനികളില്‍ രക്തം കട്ടപിടിക്കുന്നത് തടയുന്നതിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇഞ്ചി സഹായിക്കും.
ഇഞ്ചിയില്‍ സ്പെക്ട്രം ആന്റി ബാക്ടീരിയല്‍, ആന്റി പാരാസൈറ്റിക്, ആന്റി വൈറല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജിഞ്ചറോളുകള്‍, ഷോഗോള്‍സ്, സിന്ഗെറോണുകള് എന്നിവയുള്‍പ്പെടെ പല തരത്തിലുള്ള ശക്തമായ ആന്റിഓക്സിഡന്റുകളും ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്.
ഇഞ്ചിയില്‍ ആന്റിഓക്സിഡന്റുകള്‍ കൂടുതലാണ്. ട്യൂമര്‍ കോശങ്ങളില്‍, പ്രത്യേകിച്ച് പാന്‍ക്രിയാറ്റിക്, വന്‍കുടല്‍ കാന്‍സറുകളില്‍ ആന്റിപ്രോലിഫെറേറ്റീവ് ഇഫക്റ്റുകള്‍ ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പതിവായി ഇഞ്ചി ചായ കഴിക്കുന്നത് ഒരു പ്രതിരോധ ഫലമുണ്ടാക്കും.
ദിവസേന 2-6 ഗ്രാം അളവില്‍ ഇഞ്ചി കഴിക്കുന്നത് ഹൃദ്രോഗത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ, ടൈപ്പ് 2 പ്രമേഹവും പൊണ്ണത്തടിയും ഉള്ളവരില്‍ ഇന്‍സുലിന്‍ അളവ്, ഹീമോഗ്ലോബിന്‍ A1C, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ കുറയ്ക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താന്‍ ഇഞ്ചി സഹായിക്കും.
ഇഞ്ചി ക്യാന്‍സറിനെ തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ടെസ്റ്റ് ട്യൂബ് പഠനങ്ങള്‍ കാണിക്കുന്നത് ജിഞ്ചറോളും ഷോഗോളും ഇഞ്ചിയുടെ ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ഗുണങ്ങള്‍ക്ക് കാരണമാവുകയും കോശങ്ങളുടെ മരണത്തിന് കാരണമാവുകയും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു.
The post ഇഞ്ചി ചേര്‍ത്ത ചായ കുടിക്കുന്നത് ശീലമാക്കൂ, ഗുണങ്ങള്‍ ഇതൊക്കെയാണ്<br> appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]