
ഒരു കാലത്ത് തിരക്കിട്ട അഭിനേത്രിയായിരുന്നു മുക്ത. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സിനിമ ചെയ്തിട്ടുണ്ട് നടി. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് മുക്തയെ വിവാഹം ചെയ്തത്. വിവാഹത്തോടെ കുടുംബകാര്യങ്ങളുമായി മാറി നില്‍ക്കുകയായിരുന്നു മുക്ത. അടുത്തിടെ കൂടത്തായി പരമ്പരയിലൂടെയാണ് അഭിനയ ലോകത്തേക്ക് തിരിച്ചുവന്നത്. നിരവധി അവസരങ്ങള്‍ ഇടയില്‍ തേടിവന്നുവെങ്കിലും അതൊന്നും സ്വീകരിച്ചിരുന്നില്ല. കൂടത്തായി സംഭവത്തെ അടിസ്ഥാനമാക്കിയുള്ള പരമ്പരയിലൂടെയുള്ള തിരിച്ചുവരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മകളടക്കം പ്രിയപ്പെട്ടവരെല്ലാം രണ്ടാംവരവിനായി മികച്ച പിന്തുണയാണ് നല്‍കിയത്.
ഇപ്പോഴിതാ മകളുടെ എട്ടാം പിറന്നാളിൽ നടി പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. പ്രസവിച്ച് മകളെ കൈയ്യില്‍ കിട്ടിയത് മുതലുള്ള രംഗങ്ങള്‍ ചേര്‍ത്തിണക്കിയൊരു വീഡിയോയിലൂടെയാണ് മുക്ത കണ്മണിക്ക് പിറന്നാളാശംസ നേര്‍ന്നത്. ജീവിതത്തില്‍ എനിക്ക് ലഭിച്ച ഏറ്റവും അമൂല്യമായ സമ്മാനമാണ് നീ. നിന്നില്‍ ഞാന്‍ എന്നെത്തന്നെയാണ് കാണുന്നത്. എന്റെ സന്തോഷവും സമാധാനവുമെല്ലാം നീയാണ്. എന്റെ തന്നെ വേറൊരു പതിപ്പാണ് നീ. നിന്നോടുള്ള സ്നേഹം എനിക്കൊരിക്കലും വിവരിക്കാനാവില്ലെന്നും മുക്ത പറയുന്നു. 8ാം പിറന്നാളാഘോഷിക്കുന്ന കണ്മണിക്ക്നി രവധി പേരാണ് പിറന്നാളാശംസ അറിയിച്ചിട്ടുള്ളത്. റിമി ടോമിയും കണ്മണിയുടെ വീഡിയോയുമായെത്തിയിട്ടുണ്ട്.
അമ്മയെപ്പോലെ തന്നെ അഭിനേത്രിയായും കണ്മണി തിളങ്ങിയിരുന്നു. റീല്‍സ് വീഡിയോയിലും റിമി ടോമിയുടെ വ്ളോഗിലുമൊക്കെയായി അഭിനയവും വഴങ്ങുമെന്ന് കണ്മണി മുന്നെ തെളിയിച്ചതാണ്. മകൾക്ക് ബിഗ് സ്ക്രീനില്‍ നിന്നുള്ള അവസരം തേടിയെത്തിയപ്പോള്‍ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. പത്താംവളവില്‍ അഭിനയിച്ചതോടെ മുഖത്ത് കളറടിച്ചാണ് ചോര വരുന്നതൊക്കെ അവള്‍ക്ക് അറിയാം. ഏതെങ്കിലും രംഗം കണ്ട് ഞാന്‍ സങ്കടപ്പെടുമ്പോള്‍ അമ്മാ അത് അഭിനയമല്ലേ, സിനിമയല്ലേ എന്നൊക്കെ പറഞ്ഞ് അവള് വരാറുണ്ട്. കണ്മണിയുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെയായി മുക്ത പങ്കിടാറുണ്ട്.
Last Updated Jul 19, 2024, 9:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]