
കോഴിക്കോട്: വടകര മേമുണ്ട ഹയർ സെക്കന്ററി സ്കൂളിലെ 23വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വില്ല്യാപ്പള്ളി, ആയഞ്ചേരി, മണിയൂർ, വേളം മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് സ്കൂൾ പരിസരത്തുള്ള മൂന്ന് കടകൾ അടച്ചു പൂട്ടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. കടകളിൽ ഉപയോഗിക്കുന്ന വെള്ളം പരിശോധനക്ക് അയക്കുകയും ചെയ്തു. നേരത്തെ, മലപ്പുറത്തും മഞ്ഞപ്പിത്തം പടർന്നുപിടിച്ചിരുന്നു. നിലവിൽ മലപ്പുറത്തെ സ്ഥിതി നിയന്ത്രണവിധേയമായിട്ടുണ്ട്.
Last Updated Jul 19, 2024, 11:30 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]