

കർണാടക അങ്കോളയിലെ മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം ഊർജിതമാക്കി: ജിപിഎസ് കേന്ദ്രീകരിച്ച് മണ്ണു നീക്കം.
കാർവാർ (കർണാടക) കന്യാ കുമാരി-പനവേൽ ദേശീയപാത 66ൽ മംഗളൂരു-ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരു രിൽ മണ്ണിടിച്ചിലിൽ പെട്ട ലോറിക്കും ഡ്രൈവർ അർജുനും വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ലോറിയിൽ നിന്ന് ലഭിച്ച ജി പി എസ് കേന്ദ്രീകരിച്ചാണ് മണ്ണു നീക്കം. മണ്ണു നീക്കം ശ്രമകരമെന്ന് അധികൃതർ വ്യക്തമാക്കി.
കോഴിക്കോട് കണ്ണാടിക്കൽ മൂ ലാടിക്കുഴിയിൽ പ്രേമന്റെയും ഷീലയുടെയും മകൻ അർജുൻ (30) മലപ്പുറം എടവണ്ണപ്പാറയിലേക്ക് തടിയുമായി വരികയായി രുന്നു. ചൊവ്വാഴ്ച രാവിലെ വരെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ഒരുവശത്ത് ചെങ്കുത്തായ മലനിരകളും മറുവശത്തു ഗംഗാവലി നദിയുമുള്ള സ്ഥല ത്താണ് അപകടം. ഇവിടെ നിരപ്പായ ഭാഗത്ത് ലോറി ഡ്രൈവർമാർ വിശ്രമിക്കുകയും ഭക്ഷണം കഴിക്കുകയും കുളിക്കുകയും ചെയ്യാറുണ്ട്.
മണ്ണിടിച്ചിലിൽ ഇതിനകം 7 പേരുടെ മൃതദേഹം കണ്ടെത്തി. അർജുൻ ഉൾപ്പെടെ 3 പേർക്കായി തിരച്ചിൽ തുടരുകയാണ്. എസി ഡ്രൈവിങ് കാബിനുള്ള ലോറിയായതിനാൽ ഉള്ളിൽ അർജുൻ സുരക്ഷിതനായിരിക്കുമെന്ന പ്രത്യാശയിലാണ് കുടുംബം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ലോറിയുടെ ജിപിഎസ് മണ്ണിനടിയിൽ നിന്ന് കാണിക്കു ന്നതും മൊബൈൽ ഫോൺ ഇട യ്ക്ക് ഓൺ ആയതുമാണ് പ്രതീക്ഷ. നാവികസേനയും ദുരന്തനി വാരണ സേനയും (എൻഡിആർ എഫ്) രാത്രി വൈകിയും തിരച്ചിൽ തുടർന്നു.
രക്ഷാപ്രവർത്തനം മന്ദഗതിയി ലായിരുന്നു എന്ന് വിമർശനമുണ്ട്. അടിയന്തര ഇടപെടൽ തേടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിട്ടുണ്ട്. ഇതേ തുടർന്ന് ഇന്നലെ ഉച്ച മുതൽ രക്ഷാപ്രവർത്തനം ഊർജിതമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]