

സ്ത്രീകൾ വിവാഹമേ ചെയ്യരുത് എന്നല്ല, സ്ത്രീധനം കൊടുത്ത് വിവാഹം ചെയ്യേണ്ടതില്ല എന്നാണ് ; വിശദീകരണവുമായി നടി ഭാമ
സ്വന്തം ലേഖകൻ
സ്ത്രീകൾ വിവാഹം ചെയ്യരുത് എന്ന് പറഞ്ഞുകൊണ്ടുള്ള നടി ഭാമയുടെ പോസ്റ്റ് വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. പിന്നാലെ താരത്തിന് നേരെ രൂക്ഷമായ വിമർശനവും ഉയർന്നിരുന്നു. ഇപ്പോൾ അതിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാമ. സ്ത്രീധനം കൊടുത്ത് സ്ത്രീകൾ വിവാഹം ചെയ്യേണ്ടതില്ല എന്നാണ് പോസ്റ്റിലൂടെ ഉദ്ദേശിച്ചത് എന്നാണ് താരം കുറിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള സമ്മർദ്ദത്തിൽ ജീവഭയത്തിൽ സ്ത്രീകൾക്ക് കഴിയേണ്ടിവരുമെന്നും താരം പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ വിശദീകരണം.
ഭാമയുടെ പോസ്റ്റ് വായിക്കാം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇന്നലെ ഞാൻ ഇട്ട എഴുത്തിൽ ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്ത് നമ്മൾ സ്ത്രീകൾ വിവാഹം ചെയ്യേണ്ടതില്ല എന്നാണ്. അങ്ങനെ ചെയ്താലുണ്ടാവുന്ന പ്രത്യേഘാതത്തെ കുറിച്ചുമാണ് എഴുതിയത്. വിവാഹശേഷം ധനം ആവശ്യപ്പെട്ട് സ്ത്രീകൾക്കു കൊടുക്കുന്ന സമ്മർദ്ദം, അതുമൂലം സ്വന്തം ജീവനുവരെ ഭീഷണിയോടെ ഒരു വീട്ടിൽ പേടിച്ച് കഴിയേണ്ടിവരിക. കുഞ്ഞുങ്ങൾ കൂടെ ഉണ്ടേൽ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും. അതെല്ലാമാണ് പറയാൻ ശ്രമിച്ചത്. അങ്ങനെ സ്ത്രീകൾ ഒരിക്കലും വിവാഹം ചെയ്യരുതെ എന്നാണ്. വിവാഹശേഷമാണേൽ സമ്മർദം സഹിച്ച് ജീവിതം തുടരാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. അല്ലാതെ സ്ത്രീകൾ വിവാഹമേ ചെയ്യരുത് എന്നല്ല. എഴുതിയതിന്റെ ആശയം മനസിലാകുമെന്ന് കരുതുന്നു. നന്ദി. എല്ലാവർക്കും മികച്ച ദിവസം നേരുന്നു.
ഭാമയുടെ വിവാദമായ പോസ്റ്റ്
‘വേണോ നമ്മുക്ക് സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ടു വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]