

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചു ; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് എക്സൈസ് വകുപ്പ്
സ്വന്തം ലേഖകൻ
കൊച്ചി: അബ്കാരി നിയമം ലംഘിച്ചതിന് ബോബി ചെമ്മണ്ണൂരിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചതിനാണ് കേസ്.
ജൂലൈ 9 നാണ് ഞാറക്കല്‍ എക്സൈസ് കേസെടുത്തത്. ഞാറക്കല്‍ എളങ്കുന്നപ്പുഴ ബീച്ച് കരയില്‍ പ്രവര്‍ത്തിക്കുന്ന എളങ്കുന്നപ്പുഴ ഷാപ്പിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ടുള്ളവയാണ് വീഡിയോ ദൃശ്യങ്ങളെന്ന് എക്സൈസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ജൂലൈ ഒന്നിന് വൈകിട്ട് 5.45 നായിരുന്നു ഉദ്ഘാടന ചടങ്ങ്. കേസിന്റെ തുടര്‍ നടപടികളുടെ ഭാഗമായി മഹസര്‍, ഒക്കറന്‍സ് റിപ്പോര്‍ട്ട്, വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി എന്നിവ എക്സൈസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നും എക്സൈസ് കോടതിയെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]