
ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീടിന് മുന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി തിരുവനന്തപുരം : ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ മൃതദേഹം വീടിന് മുന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കരുംകുളം കൊച്ചുതുറ ഇടത്തുറ പുരയിടത്തില്‍ പരേതനായ മൈക്കിളിന്റെ ഭാര്യ ജനാർദി (73) നെയാണ് വീടിന് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച പുലർച്ചെ കടലില്‍ പോകാൻവന്ന തൊഴിലാളികളാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്കായിരുന്നു ജനാർദിന്റെ താമസം.
പരിശോധനയില്‍ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയതാണെന്ന് സംശയിക്കുന്നതായും മരണത്തില്‍ ദുരൂഹതയില്ലെന്നും കാഞ്ഞിരംകുളം പോലീസ് പറഞ്ഞു. മക്കള്‍: ജസ്ലറ്റ് മേരി, റോബർട്ട് ജോസഫ്, റെജീസ് മേരി, വില്‍ഫ്രഡ് ജോസഫ്.
കാഞ്ഞിരംകുളം പോലീസ് കേസെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]