
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനമേറ്റ സംഭവത്തിലെ പ്രതി പിടിയിൽ. പിറവം സ്വദേശി അഖിൽ ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. ബസ് ഓവർടേക്ക് ചെയ്തതിൽ പ്രകോപിതനായാണ് ഇന്നോവ കാറിന്റെ ഡ്രൈവറായ അഖിൽ തല്ലിയത്. തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര ജംഗ്ഷനിൽ രാവിലെ ഏഴരയോടെയാണ് സംഭവം. എറണാകുളത്ത് നിന്ന് കട്ടപ്പനയ്ക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലെ ഡ്രൈവർ സുബൈറിന്റെ തലയ്ക്കും കൈക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ സുബൈറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Last Updated Jul 18, 2024, 11:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]