
അലിഗഢ്: ഇൻസ്പെക്ടറുടെ സർവീസ് തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി കോൺസ്റ്റബിളിന് ദാരുണാന്ത്യം. സബ് ഇൻസ്പെക്ടർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയുടെ അതിർത്തിയിലുള്ള ഗ്രാമത്തിൽ വെച്ചായിരുന്നു സംഭവം. പശുക്കടത്തുകാരെ പിടികൂടാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) രണ്ട് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്നതിനിടെയാണ് സംഭവം.
ഓപ്പറേഷനിടെ ഇൻസ്പെക്ടർ അസ്ഹർ ഹുസൈൻ്റെ പിസ്റ്റൾ കുടുങ്ങി. സബ് ഇൻസ്പെക്ടർ രാജീവ് കുമാർ ലോക്ക് തുറക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് വെടിപൊട്ടി.
രാജീവ് കുമാറിൻ്റെ വയറിലൂടെ വെടിയുണ്ട തുളച്ച് കോൺസ്റ്റബിൾ യാക്കൂബിൻ്റെ തലയിൽ പതിച്ചതായി എസ്എസ്പി പറഞ്ഞു.
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യാക്കൂബ് മരണത്തിന് കീഴടങ്ങിയതായി അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ എസ്എസ്പി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Asianet News Live
Last Updated Jul 18, 2024, 7:20 PM IST
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]