
അതിരുവിട്ട തമാശ, കൈവരിയിൽ ഇരിക്കുകയായിരുന്ന സ്ത്രീയെ സുഹൃത്ത് തമാശക്ക് തള്ളി ; മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം
മൂന്ന് നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് ശുചീകരണ തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം. സുഹൃത്ത് തമാശക്ക് തള്ളിയതാണ് ശുചീകരണ തൊഴിലാളിയുടെ മരണത്തിന് കാരണമായത്.
മുംബൈക്കടുത്ത് ഡോംബിവലി ഈസ്റ്റില്‍ ആണ് നടുക്കുന്ന സംഭവമുണ്ടായത്. സുരക്ഷാ കൈവരിയില്‍ ഇരിക്കുകയായിരുന്ന സ്ത്രീയെ സുഹൃത്ത് തമാശയ്ക്ക് പിടിച്ചു തള്ളുകയായിരുന്നു. എന്നാല്‍ നില തെറ്റിയ ഇവർ താഴേക്ക് പതിക്കുകയായിരുന്നു.സംഭവ സ്ഥലത്ത് വച്ച് തന്നെ ഇവർ മരിച്ചതായാണ് വിവരം.
നാഗിന ദേവി മഞ്ജിറാം എന്ന ശുചീകരണ തൊഴിലാളിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. നാഗിന ദേവിക്കൊപ്പം വീഴാന്‍ പോയ സുഹൃത്ത് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഉടന്‍ തന്നെ യുവാവ് മുകളിലേക്ക് പിടിച്ചുകയറുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇവർ കെട്ടിടത്തില്‍ നിന്ന് വീഴുന്നതിന്റെയടക്കം സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]