

ബസ് സ്റ്റോപ്പിന് സമീപത്തെ കാർ മാറ്റാൻ പറഞ്ഞു ; തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയില്‍ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം. തലയോല പറമ്ബ് സ്വദേശി സുബൈറിനാണ് മർദനമേറ്റത്.
എറണാകുളം കെഎസ്ആർടിസി ഡിപ്പോ ഡ്രൈവറാണ് സുബൈർ. ബസ് സ്റ്റോപ്പിന് സമീപത്തെ കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ഇന്നോവ കാർ ഡ്രൈവറാണ് തന്നെ മർദിച്ചതെന്ന് സുബൈർ പറഞ്ഞു.
എറണാംകുളത്ത് നിന്ന് കട്ടപ്പനയിലേക്കുള്ള സർവീസിനിടയിലാണ് സംഭവം. രാവിലെ എട്ടരയോടെയാണ് സംഭവമുണ്ടായത്. തൃപ്പൂണിത്തുറ ജംഗ്ഷനില്‍ വെച്ച് ഇന്നോവ കാർ മാറ്റാനായി ഹോണടിച്ചു. ഈ സമയം കാറില്‍ നിന്നൊരാള്‍ ഗ്ലാസ് താഴ്ത്തി കൈ കൊണ്ട് ആംഗ്യം കാണിച്ചുവെന്ന് സുബൈർ പറയുന്നു. തൊട്ടടുത്ത് ബസ് സ്റ്റോപ്പായിരുന്നു. ഇവിടെ നിർത്തി ആളെക്കയറ്റി മുന്നോട്ട് യാത്ര തുടർന്നതോടെ മുന്നില്‍ കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. ബസ്സിന്റെ ഡോർ തുറന്ന് കയറി ഒരാള്‍ മുഖത്തും കയ്യിലും അടിക്കുകയായിരുന്നുവെന്ന് ഡ്രൈവർ പറയുന്നു. മർദനത്തില്‍ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരുപാട് അസഭ്യം പറഞ്ഞതിന് ശേഷമായിരുന്നു മർദനം. പെട്ടെന്നുള്ള ആക്രമണമായതിനാല്‍ പ്രതികരിക്കാനായില്ലെന്നും ഡ്രൈവർ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നിലവില്‍ തൃപ്പൂണിത്തുറ ആശുപത്രിയില്‍ ചികിത്സയിലാണ് ഡ്രൈവർ. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സുബൈറിൻ്റെ മൊഴി രേഖപ്പെടുത്തി വരികയാണ് പൊലീസ്. പ്രതിക്കായി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]