

ആകാശപാത പൊളിക്കുമോ എന്ന് ഇന്നറിയാം; കോട്ടയം നഗരത്തിലെ ആകാശപാതയിൽ കൊമ്പുകോർത്ത് സിപിഎമ്മും കോൺഗ്രസും നേർക്കുനേർ നിൽക്കുമ്പോൾ ആകാശപാത പൊളിച്ചു മാറ്റുകയോ പണിതീർത്ത് തുറന്നുകൊടുക്കുകയോ ചെയ്യണമെന്ന തേർഡ് ഐ ന്യൂസിൻ്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
കോട്ടയം: നഗരത്തിലെ ആകാശപാതയിൽ കൊമ്പുകോർത്ത് സിപിഎമ്മും കോൺഗ്രസും നേർക്കുനേർ നിൽക്കുമ്പോൾ ആകാശപാത പൊളിച്ചു മാറ്റുകയോ പണിതീർത്ത് തുറന്നുകൊടുക്കുകയോ ചെയ്യണമെന്ന തേർഡ് ഐ ന്യൂസിൻ്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
ആകാശപാത നിര്‍മാണത്തിന് തുരങ്കം വയ്ക്കുന്നത് സിപിഎം ആണെന്ന് ആരോപിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് ആകാശപാതയുടെ ചുവട്ടിൽ ജൂലൈ ആറിന് ഉപവാസമിരുന്നിരുന്നു.
ആകാശപാതയുടെ അസ്ഥികൂടത്തിലേക്ക് സിപിഎം ജനകീയ മാര്‍ച്ച്
നടത്തിയതും ജൂലൈ 6 ന് തന്നെ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നഗരത്തില്‍ സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന ആകാശപാതയുടെ അസ്ഥികൂടത്തിലേക്ക് സിപിഎം കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ച് നടത്തിയതും
ജൂലൈ 6ന് തന്നെയാണ്.
വര്‍ഷങ്ങളായുള്ള പ്രശ്നത്തിനു പരിഹാരം കാണാന്‍ ശ്രമിക്കാത്ത എംഎല്‍എ, ആകാശപാത പണിതീരാത്തതിന്റെ കുറ്റം സിപിഎമ്മിന്റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം ആരോപിക്കുന്നു.
2015 ൽ 2:10 കോടി രൂപ ചിലവഴിച്ചാണ് ആകാശപാതയുടെ നിർമാണം ആരംഭിച്ചത്. എന്നാൽ സ്ഥലം ഏറ്റെടുപ്പ് പ്രതിസന്ധിയിലായതിനേ തുടർന്ന് പദ്ധതി തടസ്സപ്പെടുകയായിരുന്നു. ഇതോടെയാണ് പണി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ.കെ
ശ്രീകുമാർ റോഡ് സേഫ്റ്റി അതോറിറ്റിക്ക് കത്ത് നൽകിയത്. എന്നാൽ ആകാശപാതയുടെ പണി പൂർത്തികരിക്കാൻ ആവശ്യമായ സ്ഥലമില്ലന്ന് ഇവർ മറുപടി നൽകി.
ഇതേ തുടർന്നാണ് സർക്കാരിനേയും, റോഡ് സേഫ്റ്റി അതോറിറ്റിയേയും കോട്ടയം ജില്ലാ കളക്ടറേയും എതിർ കക്ഷികളാക്കി ശ്രീകുമാർ ഹൈക്കോടതിൽ ഹർജി നൽകിയത്.
കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധകൃഷ്ണനും ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്.
ഈ ഹർജിയിൻ മേൽ വിധി വരാനിരിക്കേയാണ് ആകാശപാതയുടെ പേരിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും , തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും നിയമസഭയിൽ കൊമ്പ് കോർത്തത്. ഇതിന് പിന്നാലെയാണ് കോൺഗ്രസും സിപിഎമ്മും കോട്ടയത്ത് പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയത്. ആകാശപാതയുടെ പേരിൽ സിപിഎമ്മും കോൺഗ്രസും രാഷ്ട്രീയപോര് നടത്തുമ്പോൾ ഇന്ന് ഹൈക്കോടതിയിൽ എ കെ ശ്രീകുമാർ നൽകിയ ഹർജി വീണ്ടുമെത്തും. ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്
തേർഡ് ഐ ന്യൂസിന് വേണ്ടി അഡ്വ. കെ രാജേഷ് കണ്ണൻ ഹൈക്കോടതിയിൽ ഹാജരാകും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]