
ദില്ലി: മദ്യം ഹോം ഡെലിവറി നടത്താൻ ഭക്ഷണ വിതരണ കമ്പനികളായ സ്വിഗ്ഗി, സൊമാറ്റോ, ബിഗ്ബാസ്ക്കറ്റ് എന്നിവർ രംഗത്ത്. കേരളമടക്കം 7 സംസ്ഥാനങ്ങളിൽ ഓൺലൈൻ ഡെലിവറിയില്‍ മദ്യം ഉള്‍പ്പെടുത്താന്‍ കമ്പനികൾ നീക്കം നടത്തുന്നതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഒഡീഷ, ബംഗാൾ തുടങ്ങി സംസ്ഥാനങ്ങളിൽ മദ്യം ഹോം ഡെലിവറി സൗകര്യമുണ്ട്. ഈ സംസ്ഥാനങ്ങളിൽ മദ്യവിൽപന 30 ശതമാനം വർധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് കേരളമടക്കം 7 സംസ്ഥാനങ്ങളിലും വിതരണം ചെയ്യാൻ നീക്കം നടത്തുന്നത്. കേരളത്തിന് പുറമെ ദില്ലി, കര്‍ണാടക, ഹരിയാന, പഞ്ചാബ്, തമിഴ്നാട്, ഗോവ സംസ്ഥാനങ്ങളിലും ഹോം ഡെലിവറി സാധ്യത പരിശോധിക്കുന്നു.
ചില സംസ്ഥാനങ്ങളിൽ പൈലറ്റ് പ്രോജക്ടുകള്‍ തുടങ്ങിയാതായും എക്കണോമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തു. ആദ്യഘട്ടത്തിൽ ബിയര്‍, വൈന്‍ തുടങ്ങിയ ലഹരി കുറഞ്ഞ ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങളായിരിക്കും ലഭ്യമാക്കുക. പിന്നീട് വീര്യം കൂടിയ മദ്യവും നൽകും. സ്വിഗ്ഗിയും സൊമാറ്റോയും കൊവിഡ്-19 ലോക്ക്ഡൗൺ സമയത്ത് മെട്രോ ഇതര മേഖലകളിൽ ആൽക്കഹോൾ ഡെലിവറി ആരംഭിച്ചിരുന്നു. റാഞ്ചിയിൽ സ്വിഗ്ഗി മദ്യ വിതരണം ആരംഭിക്കുകയും ജാർഖണ്ഡിലെ മറ്റ് ഏഴ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പദ്ധതിയിടുകയും ചെയ്തു. പിന്നാലെ സൊമാറ്റൊയും ആരംഭിച്ചു.
(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
Last Updated Jul 16, 2024, 7:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]