
ദില്ലി: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് കർശന നിർദേശവുമായി ഹൈക്കോടതി. ഗവർണർ സിവി ആനന്ദ ബോസിനെതിരെ അപകീർത്തികരമായ പ്രസ്താവനകൾ പാടില്ലെന്ന് ഹൈക്കോടതി താക്കീത് നൽകി. ഗവർണർ ഒരു ഭരണഘടനാ അധികാരിയാണ്. സോഷ്യൽ മീഡിയയിൽ നടത്തുന്ന ആക്ഷേപങ്ങൾക്ക് മറുപടി നൽകാൻ ഗവർണർക്ക് കഴിയില്ലെന്നും കോടതി പറഞ്ഞു.
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. സിവി ആനന്ദ ബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി 2022ലാണ് രാഷ്ട്രപതി നിയമിച്ചത്. പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നാണ് ഡോ. സിവി ആനന്ദ ബോസിനെ ഗവർണറായി നിയമിച്ചത്. എന്നാൽ ഗവർണറായി എത്തിയതു മുതൽ സർക്കാരും ആനന്ദബോസും രണ്ടുതട്ടിലാണ്. നിരന്തരം വാക്പോര് തുടരുകയാണ്.
Last Updated Jul 16, 2024, 7:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]