

മലപ്പുറത്ത് പുഴയിൽ ഒഴുക്കിൽപെട്ട മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി; ശനിയാഴ്ച രാത്രിയും രണ്ടു പകലുമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടുകിട്ടിയത്
മലപ്പുറം: മേലാറ്റൂരിൽ വെള്ളിയാർ പുഴയിൽ ഒഴുക്കിൽപെട്ട അലനല്ലൂർ സ്വദേശിയായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി.
അലനല്ലൂർ മരുതംപാറ പടുവിൽകുന്നിലെ പുളിക്കൽ വീട്ടിൽ യൂസഫിന്റെ (55) മൃതദേഹമാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ മേലാറ്റൂർ റെയിൽപാലത്തിന് ഒരു കിലോമീറ്റർ താഴ്ഭാഗത്തുനിന്നാണ് മൃതദേഹം കിട്ടിയത്. ശനിയാഴ്ച വൈകീട്ടാണ് ഇയാൾ ഒഴുക്കിൽ പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ശനിയാഴ്ച രാത്രിയും രണ്ടു പകലുമായി അഗ്നിശമന സേനാംഗങ്ങളും ട്രോമ കെയർ, സിവിൽ ഡിഫൻസ്, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടുകിട്ടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]