

ഉത്തരം അറിയില്ലെങ്കില്‍ എഴുതി പഠിക്ക്; പുതിയ ക്രിമിനല്‍ നിയമത്തെക്കുറിച്ചുള്ള എസ്പിയുടെ ചോദ്യത്തിന് ഉത്തരം മുട്ടിയ വനിതാ എസ്ഐക്ക് ഇമ്പോസിഷൻ
പത്തനംതിട്ട: പത്തനംതിട്ടയില്‍ എസ്പിയുടെ ചോദ്യത്തിന് ഉത്തരം മുട്ടിയ എസ്ഐക്ക് ഇമ്പോസിഷൻ.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പുതിയ ക്രിമിനല്‍ നിയമത്തെക്കുറിച്ച് ചോദിച്ച ചോദ്യത്തിനാണ് വനിതാ എസ്ഐക്ക് ഉത്തരംമുട്ടിയത്.
രാവിലെ നടക്കുന്ന പതിവ് സാറ്റ റിപ്പോർട്ടിങ്ങിനിടെ ആണ് സംഭവം.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് വനിതാ എസ്ഐക്ക് ഇമ്പോസിഷൻ എഴുതാൻ നിർദ്ദേശം നല്‍കിയത്. എസ്പി ചോദിച്ച ചോദ്യത്തിന് എസ് ഐ മറുപടി നല്‍കിയില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പുതിയ ക്രിമിനല്‍ നിയമവ്യവസ്ഥയായ ബിഎൻഎസിലെ ഒരു സെക്ഷനെ കുറിച്ചായിരുന്നു ചോദ്യം. തുടർന്നാണ് ഇമ്ബോസിഷൻ എഴുതി മെയില്‍ അയക്കാൻ എസ്പി നിർദ്ദേശം നല്‍കിയത്.
എസ് ഐ ഉടൻ ഇമ്പോസിഷൻ എഴുതി അയക്കുകയും ചെയ്തു. സംഭവം സേനയ്ക്കുള്ള വ്യപകമായ ചര്‍ച്ചയ്ക്ക് ഇടയാക്കി എന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]