
പാലക്കാട് മണ്ണാർക്കാട് പാലക്കയം വട്ടപ്പാറ ചെറുപുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി മണികണ്ഠന്റെ മകൻ വിജയ് ആണ് വെള്ളത്തിൽ വീണ് മരിച്ചത്. കാണാതായ സ്ഥലത്തിന് സമീപമുള്ള വെള്ളക്കെട്ട് നിറഞ്ഞുനിൽക്കുന്ന കുഴിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ ഫയർഫോഴ്സും,സിവിൽ ഡിഫൻസും, നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്താനായത്. ഇന്നലെ രാത്രി വൈകി തെരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം തെരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു. രണ്ട് കൂട്ടുകാരുമൊത്ത് ഇന്ന് വൈകുന്നേരം വട്ടപ്പാറ ചെറുപുഴയിൽ കുളിക്കാൻ ഇറങ്ങിയതായിനിടെയായിരുന്നു യുവാവ് അപകടത്തിൽപ്പെട്ടത്.
Story Highlights : Body of missing Man who drowned in Palakkad
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]