
പൊള്ളാച്ചി: പഴനി ക്ഷേത്രത്തിൽ ഈ മാസം 23 മുതൽ 27 വരെ ഭക്തർക്ക് ദർശനം നടത്താൻ കഴിയില്ല. ജനുവരി 27നു കുംഭാഭിഷേകം നടക്കാനിരിക്കെയാണ് 23-27വരെ ദർശനം നടത്താൻ കഴിയില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചത്. കുംഭാഭിഷേകത്തോടനുബന്ധിച്ച് മുരുക ഭഗവാന്റെ നവ പാഷാണ വിഗ്രഹം ശുദ്ധികലശത്തിനു തീർഥജലത്തിൽ നിമജ്ജനം ചെയ്യുന്നതിനാലാണു ദർശനം അനുവദിക്കാത്തത്. ഈ ദിവസങ്ങളിൽ ആവാഹനം നടത്തിയ വിഗ്രഹം ദർശിക്കാമെന്നും അറിയിച്ചു.
27നു നടക്കുന്ന കുംഭാഭിഷേകത്തിൽ ആറായിരം ഭക്തർക്കേ പ്രവേശനമുള്ളു. ഓൺലൈൻ വഴി അപേക്ഷ നൽകിയവരിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 3000ഭക്തർക്കേ കുംഭാഭിഷേകത്തിൽ പങ്കെടുക്കാനാകൂ.
The post കുംഭാഭിഷേകം: പഴനി ക്ഷേത്രത്തിൽ 23 മുതൽ 27 വരെ ദർശനമില്ല appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]