
അമേരിക്കയുടെ മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കൺ സ്വവർഗരതിക്കാരനായിരുന്നെന്ന പരാമർശവുമായി ഡോക്യുമെന്ററി. ലവർ ഓഫ് മെൻ: ദ അൺടോൾഡ് സ്റ്റോറി ഓഫ് എബ്രഹാം ലിങ്കൺ എന്നുപേരുള്ള ഡോക്യുമെന്ററി ഇതിനകംതന്നെ ഉള്ളടക്കത്തിന്റെ പേരിൽ വിവാദമായിരിക്കുകയാണ്. പ്രമുഖ ലിങ്കൺ സ്കോളർമാരുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങളും കത്തുകളും ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രത്തിന്റെ സംഗ്രഹം പുരുഷന്മാരുമായുള്ള ലിങ്കണിന്റെ അടുപ്പത്തെ സൂചിപ്പിക്കുന്നതാണെന്നാണ് വിവരം.
ഈയിടെയാണ് ലവർ ഓഫ് മെൻ എന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങിയത്. അമേരിക്കൻ പ്രസിഡന്റ് ആകുന്നതിനുമുൻപുള്ള എബ്രഹാം ലിങ്കന്റെ സ്വകാര്യ ജീവിതത്തിലേക്കാണ് ഡോക്യുമെന്ററി വെളിച്ചംവീശുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഷോൺ പീറ്റേഴ്സൺ സംവിധാനം ചെയ്തിരിക്കുന്ന ഡോക്യുമെന്ററിയിൽ ചരിത്രകാരന്മാർ, പണ്ഡിതന്മാർ എന്നിവരുടെ അഭിമുഖങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പുരുഷപങ്കാളികൾക്ക് എബ്രഹാം ലിങ്കൺ അയച്ച കത്തുകളേക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ഡോക്യുമെന്ററി അവകാശപ്പെടുന്നത്.
നാല് വർഷത്തിനിടെ സ്പീഡ് എന്ന പുരുഷ സുഹൃത്തുമായി താൻ നിരവധി തവണ സംസാരിച്ചിരുന്നെന്ന് സംവിധായകൻ ഷോൺ പീറ്റേഴ്സൺ അവകാശപ്പെടുന്നു. ലിങ്കൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു സ്പീഡ്. ലിങ്കൺ തൻ്റെ ചെറുപ്പകാലം പങ്കിട്ടത് സ്പീഡുമായാണ്. ട്രെയിലറിലെ ഒരു കത്ത് ഇങ്ങനെയായിരുന്നു: “പ്രിയപ്പെട്ട സ്പീഡ്, നീയില്ലാതെ ഞാൻ വളരെ ഏകാന്തനായിരിക്കും, ലിങ്കനെ സ്നേഹിക്കൂ.” അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിടവാണ് തങ്ങൾ നികത്താൻപോകുന്നതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
അതേസമയം, ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ പങ്കെടുത്ത് ടെസ്ല ഉടമ ഇലോൺ മസ്ക് പറഞ്ഞ അഭിപ്രായം മറ്റൊരു ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. എബ്രഹാം ലിങ്കൺ ഒരു ഗേ വാമ്പയർ(സ്വവർഗാനുരാഗിയായി രക്ഷസ്) ആണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നാണ് മസ്ക് പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലിങ്കന്റെ ലൈംഗികത്വം ഏറെ കാലമായി പണ്ഡിതന്മാരുടേയും ചരിത്രകാരന്മാരുടേയും ഇഷ്ടവിഷയമായിരുന്നു. 1999-ൽ സോളൺ മാഗസിനിലെ ഒരു ഫീച്ചർ സ്റ്റോറിയും എഴുത്തുകാരൻ ക്ലാരൻസ് ആർതർ ട്രിപ്പിൻ്റെ ദി ഇൻ്റിമേറ്റ് വേൾഡ് ഓഫ് അബ്രഹാം ലിങ്കൺ എന്ന പുസ്തകവും അദ്ദേഹത്തിൻ്റെ ലൈംഗികതയെക്കുറിച്ചുള്ള ജനപ്രിയ കൃതികളിൽ ഉൾപ്പെടുന്നവയാണ്.