
ദുബൈ: ദുബൈ നഗരത്തിലെ തിരക്കേറിയ ഷോപ്പിങ് കേന്ദ്രമായ ദുബൈ മാളില്‍ പോക്കറ്റടി. പോക്കറ്റടി നടത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. സന്ദര്‍ശകര്‍ ഏറെയെത്തുന്ന ദുബൈ മാള്‍ പോലുള്ള സ്ഥലങ്ങളില്‍ മോഷണം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ദുബൈ മാളിലെ ഡാന്‍സിങ് ഫൗണ്ടെയ്ന് ഭാഗത്ത് ഷോ കാണാനെന്ന വ്യാജേന എത്തിയ ശേഷം നാലുപേരും ചേര്‍ന്ന് മോഷണം നടത്തുമ്പോഴാണ് പൊലീസ് പിടിയിലാകുന്നത്. സിവിലിയൻ വേഷമണിഞ്ഞ് രംഗത്തിറങ്ങിയ പൊലീസ് ജനങ്ങൾക്കിടയിൽ ഇറങ്ങി നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Read Also –
രണ്ടുപേര്‍ ചേര്‍ന്ന് ഒരു സ്ത്രീയുടെ ശ്രദ്ധ തെറ്റിക്കുകയും ഈ സമയം മൂന്നാമത്തെയാള്‍ മോഷണം നടത്തുകയും നാലാമന് ഇരയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. 23നും 54നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായ പ്രതികള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഒരു മാസത്തെ തടവിന് ശേഷം നാടുകടത്താന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Last Updated Jul 14, 2024, 5:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]