
കല്‍പ്പറ്റ: മേപ്പാടി പൊലീസ് സ്റ്റേഷന് പരിധിയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ അതീവ ഗൗരവമായ ലൈംഗീക അതിക്രമം നടത്തിയെന്ന കേസില്‍ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. വടുവന്‍ച്ചാല്‍ കാടാശ്ശേരി അമ്പലശ്ശേരി വീട്ടില്‍ അലവി (69) ഇയാളുടെ മകനായ നിജാസ് (26) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ബി.കെ സിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗിക അതിക്രമത്തിനിരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു ഇരുവരുമെന്നാണ് പൊലീസ് പറയുന്നത്. കഠിനമായി ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടു വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ കെ വിപിന്‍, ഹഫ്സ്, ഷമീര്‍, ഷബീര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Last Updated Jul 13, 2024, 8:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]