
കമൽഹാസനെ നായകനാക്കി ശങ്കർ ഒരുക്കിയ ‘ഇന്ത്യൻ 2’നെ പ്രശംസിച്ച് സംവിധായകൻ കാർത്തിക് സുബ്ബരാജ്. സിനിമ ഏറെ ആസ്വദിച്ചുവെന്നും സംവിധായകൻ ശങ്കർ എപ്പോഴും പ്രചോദിപ്പിക്കുന്നുവെന്നും കാർത്തിക് സുബ്ബരാജ് പറഞ്ഞു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സംവിധായകൻ്റെ പ്രതികരണം.
ഇന്ത്യൻ 2 വിലെ കമൽഹാസന്റെ പ്രകടനത്തെ പ്രശംസിച്ച കാർത്തിക് സുബ്ബരാജ് സേനാപതിയുടെ ഇൻട്രോ നൊസ്റ്റാൾജിയ സമ്മാനിച്ചുവെന്നും കുറിച്ചു. കമൽഹാസനും എസ്.ജെ സൂര്യയും മൂന്നാം ഭാഗത്തിൽ മുഖാമുഖം വരുന്നത് കാണാൻ കാത്തിരിക്കുകയാണെന്നും കാർത്തിക് സുബ്ബരാജ് പറഞ്ഞു.
200 കോടിയോളം രൂപ മുതൽ മുടക്കിലാണ് ഉലകനായകൻ കമല്‍ഹാസനെ നായകനാക്കി ശങ്കർ ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയിരിക്കുന്നത്. 15 കോടിയായിരുന്നു ആദ്യ ഭാഗത്തിന്റെ നിർമ്മാണ ചിലവ്. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയത്.
ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]