
ബംഗാള്‍: മുന്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാംഗവുമായ സക്കീര്‍ ഹുസൈന്റെ വസതിയില്‍ ആദായ നികുതി റെയ്ഡ്. വീട്ടിലും സ്ഥാപനങ്ങളിലുമായി നടത്തിയ പരിശോധനയില്‍ ഏകദേശം 11 കോടി രൂപ പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് വ്യാഴാഴ്ച പുലര്‍ച്ചെ 3:30 വരെ നീണ്ടു.
മുന്‍ മന്ത്രിയുടെ വസതിയിലും ബീഡി ഫാക്ടറിയിലും മുര്‍ഷിദാബാദിലെ എണ്ണ മില്ലുകളിലുമായിരുന്നു റെയ്ഡ്. ഹുസൈന്റെ വീട്ടില്‍ നിന്ന് ഒരു കോടിയോളം രൂപയും ഫാക്ടറികളില്‍ നിന്ന് 10 കോടി രൂപയുമാണ് കണ്ടെത്തിയത്. ഇതേ ജില്ലയിലെ മറ്റ് രണ്ട് ബീഡി നിര്‍മ്മാണ യൂണിറ്റുകളില്‍ നിന്ന് 5.5 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഇത് മറ്റ് വ്യക്തികളുടേതാണ്.
അതേസമയം ബീഡി ഫാക്ടറിയും നിരവധി മില്ലുകളും സ്വന്തമായുള്ള ഹുസൈന് കണ്ടെടുത്ത പണത്തിന് രേഖകളുണ്ടെന്നും തൊഴിലാളികള്‍ക്ക് ശമ്പളം നല്കാന് കരുതിയ പണമാണെന്നും അവകാശപ്പെട്ടു. പശ്ചിമ മുര്‍ഷിദാബാദ് ജില്ലയിലെ ജംഗിപൂരില്‍ നിന്നുള്ള ടിഎംസി എംഎല്‍എയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഭരണത്തിലെ മുന്‍ തൊഴില്‍ മന്ത്രിയുമാണ് ഹുസൈന്.
The post പശ്ചിമ ബംഗാള്‍ മുന്‍ മന്ത്രിയുടെ വീട്ടില്‍ ആദായ നികുതി റെയ്ഡ് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]