സ്വന്തം ലേഖിക
കോട്ടയം: ആരോഗ്യ കാര്യത്തിൽ ദിവസവും നെല്ലിക്ക കഴിച്ചാല്‍ നിരവധി ഗുണങ്ങളാണ് ഉള്ളത്.
വിറ്റാമിന്‍ സി ഉയര്‍ന്ന തോതിലാണ് നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ളത്. അതായത് ഓറഞ്ചിനേക്കാള്‍ 20 മടങ്ങ് വിറ്റാമിന്‍ സി നെല്ലിക്കയിലുണ്ടെന്ന് കേട്ടാല്‍ അവിശ്വസനീയമായി തോന്നാം.
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും നെല്ലിക്ക സഹായിക്കുന്നു. അണുബാധകളും രോഗങ്ങളും തടയാനും നെല്ലിക്കയ്ക്ക് കഴിവുണ്ട്.
ആഹാരത്തില്‍ അടങ്ങിയിട്ടുള്ള വിഷവസ്തുക്കളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന ഫ്ളേവനോയ്ഡുകള്‍, ടാന്നിന്‍സ് തുടങ്ങിയ ആന്റിഓക്സിഡന്റുകളാലും നെല്ലിക്ക സമ്പുഷ്ടമാണ്. ക്യാന്‍സര്‍ മുതലായ മഹാവ്യാധികളില്‍ നിന്നും ശരീരത്തെ പ്രതിരോധിക്കാന്‍ ഈ ആന്റിഓക്സിഡന്റുകള്‍ സഹായിക്കും.
അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ അവസ്ഥകളുള്ള ആളുകള്‍ക്ക് നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് ഏറെ പ്രയോജനകരമാണ്. ദഹന വ്യവസ്ഥയെ സഹായിക്കാനുള്ള കഴിവ് നെല്ലിക്കയ്ക്കുണ്ട്. ഇതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിയും. ഇത് പ്രമേഹരോഗികള്‍ക്ക് ഏറെ പ്രയോജനകരമാണ്.
നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും നെല്ലിക്കയ്ക്കാവും.
സൗന്ദര്യ സംരക്ഷണത്തിനും നെല്ലിക്ക ഏറെ പ്രയോജനകരമാണ്. ആരോഗ്യമുള്ള മുടിയും ചര്‍മ്മവും ഇതിലൂടെ ലഭിക്കും.
ചര്‍മ്മത്തെ ഉറച്ചതും ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്ന കൊളാജന്‍ എന്ന പ്രോട്ടീന്റെ ഉത്പാദനത്തിന് വൈറ്റമിന്‍ സി വളരെ ആവശ്യമാണ്. ഇത് നല്കാന് നെല്ലിക്കയ്ക്കാവും. അകാല നര തടയാനും നെല്ലിക്കയിലൂടെ കഴിയും, ഇതിനൊപ്പം മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.
The post ആദ്യം കയ്ക്കും പിന്നെ മധുരിക്കും…..! ദിവസവും നെല്ലിക്ക കഴിക്കുന്നത് പതിവാകൂ; ഗുണങ്ങൾ നിരവധി; പ്രമേഹ രോഗികള്‍ തീര്‍ച്ചയായും ഇതറിഞ്ഞിരിക്കണം…. appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]