
ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾക്ക് ഇന്ന് വളരെയധികം സ്വീകാര്യതയുണ്ട്. ക്യാഷ്ലെസ്സ് ഇടപാടുകൾ ഇന്ന് കൂടുതലാണ്. സ്മാർട്ട്ഫോണുകളും ഇൻറർനെറ്റും നിലവിൽ വന്നതോടെ ബാങ്കിംഗും വളരെ എളുപ്പമായി എന്നുതന്നെ പറയാം. എടിഎമ്മിൽ നിന്ന് പണം എടുക്കുന്ന രീതിയും പുതിയ സാങ്കേതിക വിദ്യക്ക് അനുസരിച്ച് മാറിയിട്ടുണ്ട്. എടിഎം മെഷീനിൽ നിന്നും പണം പിന്വലിക്കണമെങ്കിൽ ആദ്യം കാർഡുകൾ ആവശ്യമായിരുന്നു. അതിനാൽ തന്നെ പലപ്പോഴും കാർഡ് എടുക്കാൻ മറന്നാൽ പണം എടുക്കാൻ കഴിയാറില്ല. എന്നാൽ ഇപ്പോൾ എടിഎം കാർഡ് ഇല്ലാതെയും മെഷീനിൽ നിന്ന് പണം ലഭിക്കും.
എടിഎം കാർഡ് ഉപയോഗിക്കാതെ പണം എടുക്കുന്നതിനുള്ള എളുപ്പവഴി എന്താണെന്നല്ലേ, സ്മാർട്ട്ഫോൺ ഉണ്ടെങ്കിൽ എടിഎം കാർഡ് ഉപയോഗിക്കാതെ തന്നെ നിങ്ങൾക്ക് എടിഎമ്മിൽ നിന്ന് പണം എടുക്കാം. അതായത് എടിഎം കാർഡ് മറന്നുപോയാൽ പോലും നിങ്ങളുടെ ഫോണിലുള്ള യുപിഐ ആപ്പ് വഴി എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം. നാഷണൽ പേയ്മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഈ സേവനം അവതരിപ്പിച്ചത്.
ഡെബിറ്റ് കാർഡ് ഇല്ലാതെ എടിഎമ്മിൽ നിന്ന് എങ്ങനെ പണം എടുക്കാം:
* യുപിഐ ഉപയോഗിച്ച് പണം പിൻവലിക്കാൻ ആദ്യം എടിഎമ്മിൽ പോകുക.
* എടിഎം മെനുവിൽ നിന്നും യുപിഐ വഴി പണം പിൻവലിക്കൽ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം.
* നിങ്ങൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന പണം എത്രയാണെന്ന് നൽകുക തുടർന്ന് സ്ക്രീനിൽ ഒരു QR കോഡ് ദൃശ്യമാകും.
* നിങ്ങളുടെ ഫോണിൽ യുപിഐ ആപ്പ് തുറക്കണം.
* എടിഎമ്മിൽ ദൃശ്യമാകുന്ന ക്യുആർ കോഡ് സ്കാൻ ചെയ്യാൻ ആപ്പ് ഉപയോഗിക്കുക.
* ക്യുആർ കോഡ് സ്കാൻ ചെയ്താലുടൻ എടിഎമ്മിൽ നിന്ന് പണം എടുക്കാം.
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ യുപിഐ ഉപയോഗിക്കണമെങ്കിൽ ഒരു കാര്യം മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്. പണം പിൻവലിക്കുന്നതിന് മുമ്പ് യുപിഐ എടിഎം ഇടപാട് ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടോ എന്ന് നിങ്ങളുടെ യുപിഐ ആപ്പിൽ പരിശോധിച്ചുറപ്പിക്കുക.
Last Updated Jul 12, 2024, 4:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]